Latest News

ഷൂട്ടിങ് നടക്കുന്ന ഫ്‌ലാറ്റിന് സമീപത്തെ താമസക്കാരന്‍; ലൊക്കേഷനിലെ സ്ഥിരം സന്ദര്‍ശകന്‍; പിറന്നാള്‍ ദിനത്തില്‍ കുട്ടി ആരാധകന്‌ സര്‍പ്രൈസ് ഗിഫ്റ്റുമായി എത്തിയത് മെഗാ സ്റ്റാര്‍;  ഗൗതം മേനോന്‍ ചിത്രത്തിന്റെ ലൊക്കേഷനിലെ സന്തോഷ നിമിഷം വൈറലാകുമ്പോള്‍

Malayalilife
ഷൂട്ടിങ് നടക്കുന്ന ഫ്‌ലാറ്റിന് സമീപത്തെ താമസക്കാരന്‍; ലൊക്കേഷനിലെ സ്ഥിരം സന്ദര്‍ശകന്‍; പിറന്നാള്‍ ദിനത്തില്‍   കുട്ടി ആരാധകന്‌ സര്‍പ്രൈസ് ഗിഫ്റ്റുമായി എത്തിയത് മെഗാ സ്റ്റാര്‍;  ഗൗതം മേനോന്‍ ചിത്രത്തിന്റെ ലൊക്കേഷനിലെ സന്തോഷ നിമിഷം വൈറലാകുമ്പോള്‍

മ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. തമിഴകത്ത് വലിയ ഹിറ്റുകള്‍ സമ്മാനിച്ച ഗൗതം മേനോന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നത്. ഇപ്പോളിതാ ലൊക്കേഷനിലെ മനോഹരമായ നിമിഷമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

തന്റെ  ഒരു കുട്ടി ആരാധകന് നടന്‍ മമ്മൂട്ടി പിറന്നാള്‍ സമ്മാനം നല്‍കുന്ന വീഡിയോ ആണ് ഇത്.ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണം നടക്കുന്ന ഫ്‌ലാറ്റിന് തൊട്ടടുത്ത് താമസിക്കുന്ന മഹാദേവ് എന്ന കുട്ടി ആരാധകന്‍ എല്ലാ ദിവസവും എല്ലാ ദിവസവും ഷൂട്ടിംഗ് കാണാന്‍ എത്തും. കുട്ടിയുടെ പിറന്നാള്‍ ദിനമായിരുന്ന ഇന്നലെ ഒരു സര്‍പ്രൈസ് ഗിഫ്റ്റുമായി മമ്മൂട്ടി എത്തുകയായിരുന്നു. 

മമ്മൂട്ടിയുടെ സര്‍പ്രൈസ് സമ്മാനവും വാങ്ങി ആഹ്ലാദത്തില്‍ ഓടി വീട്ടിലേക്ക് പോകുന്ന മഹാദേവിന്റെ വീഡിയോ സന്തോഷം നല്‍കുന്നതാണ്. മമ്മൂക്ക ഒരിക്കലും തന്റെ ആരാധകരെ നിരാശരാക്കില്ല എന്നാണ് വീഡിയോയ്ക്ക് വരുന്ന പ്രതികരണങ്ങള്‍. ജൂലൈ 10നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

വൈശാഖ് ഒരുക്കിയ ടര്‍ബോ എന്ന ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയായിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.

 

mammootty gave surprise gift

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക