Latest News

ചായ വിൽപ്പനക്കാരനിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; പിഎം നരേന്ദ്ര മോദി'യുടെ ട്രെയിലർ പുറത്തിറങ്ങി; വിവേക് ഒബ്റോയ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമുങ് കുമാർ

Malayalilife
topbanner
ചായ വിൽപ്പനക്കാരനിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; പിഎം നരേന്ദ്ര മോദി'യുടെ ട്രെയിലർ പുറത്തിറങ്ങി; വിവേക് ഒബ്റോയ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമുങ് കുമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന 'പിഎം നരേന്ദ്ര മോദി' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സാധാരണ ചായ വിൽപ്പനക്കാരൻ എങ്ങനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന സംഭാഷണങ്ങൾ അടങ്ങിയിരിക്കുന്ന ട്രെയിലറിൽ പറയുന്നത് മോദിയുടെ വളർച്ച. തിരഞ്ഞെടുപ്പിന് മുൻപ് ഏപ്രിൽ 5ന് ചിത്രം തിയേറ്ററുകളിലെത്തും.

വിവേക് ഒബ്റോയ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമുങ് കുമാർ ബി. മോദിയുടെ ചെറുപ്പകാലം മുതൽ രാഷ്ട്രീയപ്രവേശനം വരെയുള്ള വിഷയങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. ട്രെയിലറിൽ മോദിയായി വിവേക് ഒബ്‌റോയി തിളങ്ങുന്നു. ചിത്രത്തിൽ അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്.

ദർശൻ കുമാർ, ബൊമാൻ ഇറാനി, പ്രശാന്ത് നാരായണൻ, സെറീന വഹാബ്, ബർഖ ബിഷ്ത് സെൻഗുപ്ത, അൻജൻ ശ്രീവാസ്തവ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം രാജ്യമൊട്ടാകെ ഏപ്രിൽ 12ന് തീയറ്ററുകളിലെത്തും. സുരേഷ് ഒബ്‌റോയിയും സന്ദീപ് സിങും ചേർന്നാണ് നിർമ്മാണം.

PM Narendra Modi trailer has been released

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES