Latest News

വള്ളംകളിയും ആർപ്പോ വിളികളുമായി മമ്മൂട്ടി കുട്ടനാട്ടുകാരനായെത്തുന്നു; ഓണം റീലിസായെത്തുന്ന കുട്ടനാടൻ ബ്ലോഗിന്റെ ടീസർ കാണാം

Malayalilife
വള്ളംകളിയും ആർപ്പോ വിളികളുമായി മമ്മൂട്ടി കുട്ടനാട്ടുകാരനായെത്തുന്നു; ഓണം റീലിസായെത്തുന്ന കുട്ടനാടൻ ബ്ലോഗിന്റെ ടീസർ കാണാം

മമ്മൂട്ടി ആരാധകർക്ക് ഓണസമ്മാനമായി എത്തുന്ന ഒരു കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഒരു ബ്ലോഗറുടെ കഥയാണ് കുട്ടനാടൻ ബ്ലോഗിന്റെ പശ്ചാത്തലം.

തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു, സിതാര, ഷംന കാസിം, എന്നിവരാണ് നായികമാർ. ഓഗസ്റ്റ് 23 തീയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ടീസറിൽ നിറഞ്ഞിരിക്കുന്നത് വള്ളംകളിയും ആർപ്പോ വിളികളുമൊക്കെയായി കുട്ടനാടൻ തനിമ തന്നെയാണ്.

സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോഴിതങ്കച്ചൻ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിന്റെ ബ്ലോഗ് എഴുത്തുകാരന്റെ വിവരണത്തിലാണ് കഥ അവതരിപ്പിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം ലാലു അലക്‌സ് മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. നെടുമുടി വേണു, വിവേക് ഗോപൻ, ജേകബ് ഗ്രിഗറി, ജൂഡ് ആന്തണി ജോസഫ്, ഷഹീൻ സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അനന്ത വിഷന്റെ ബാനറിൽ പി.കെ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Oru Kuttanadan Blog Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES