മിനിസ്‌ക്രീനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചാറ്റ് ഷോയാണ് മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന്. റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്നില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഉള്‍പ്പെടെ നിരവധി താരങ്ങളാണ് അതിഥികളായി എത്തുന്നത്. ഗെയിമുകളും ചോദ്യോത്തരങ്ങളും ഒക്കെ ഉള്‍പ്പെടുത്തിയ ഷോയിലെ മുഖ്യാകര്‍ഷണം റിമി ടോമിയുടെ പാട്ടും അവതരണവും തന്നെയാണ്. സിനിമാ സീരിയല്‍ താരങ്ങളും സിനിമയില്‍ നിന്നും വളരെ വര്‍ഷങ്ങളായി മാറി നിന്ന താരങ്ങളുമൊക്കെ ഷോയില്‍ അതിഥികളായി എത്താറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന നടിമാരാണ് നിത്യാ ദാസ്, നവ്യാ നായര്‍ തുടങ്ങിയവര്‍. ഇത്തവണത്തെ ഒന്നുമൊന്നും മൂന്നും ഷോയില്‍ അതിഥികളായി എത്തുന്നത് ഇരുവരുമാണ്. തന്റെ രണ്ടു മക്കളോടൊപ്പമാണ് നിത്യ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നതെന്നാണ് പ്രൊമോയില്‍ നിന്നും വ്യക്തമാകുന്നത്.
പറക്കും തളിക, കുഞ്ഞിക്കൂനന്‍, കണ്‍മഷി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഭിനേത്രിയാണ് നിത്യാ ദാസ്. ഒരു ടാലന്റ് ഷോയിലൂടെയാണ് നിത്യാ ദാസ് സിനിമയിലേക്ക് എത്തുന്നത്. ഏഴു വര്‍ഷത്തോളം സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച നിത്യ പിന്നീട് മിനിസ്‌ക്രീനിലേക്ക് ചേക്കേറുകയായിരുന്നു. മലയാളത്തിലും തമിഴിലും നിരവധി സീരിയലുകളില്‍ നിത്യ അഭിനയിച്ചു. സിനിമയെക്കാളും സീരിയലാണ് നിത്യാമേനോനെ ശ്രദ്ധേയയാക്കിയത്. അമൃത ടി വിയില്‍ ശ്രേഷ്ഠ ഭാരതം എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ് നിത്യ ഇപ്പോള്‍. കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ടു പോകാന്‍ തനിക്ക് മിനിസ്‌ക്രീനാണ് സൗകര്യമെന്നതു കൊണ്ടാണ് താരം മിനിസ്‌ക്രീന്‍ തിരഞ്ഞെടുത്തത്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നവ്യ നൃത്ത വേദികളിലൂടെ ഇപ്പോഴും സജീവമാണ്. ഇടയ്ക്ക് നടി നടത്തിയ മേക്കോവറും ഫോട്ടോഷൂട്ടുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന നവ്യ മിനിസ്‌ക്രീനില്‍ അവതാരകയായി തിരിച്ചു വരവ് നടത്തിയിരുന്നു.
സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് നവ്യയും നിത്യയും. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മിലും നല്ല സൗഹൃദത്തിലാണ്. ഒന്നുമൊന്നും മൂന്ന് എന്ന ഷോയില്‍ എത്തിയ ഇരുവരുടേയും മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കയാണ് പ്രേക്ഷകര്‍. രണ്ടു മക്കളായെങ്കിലും സിനിമയില്‍ ഉളളതിനെക്കാളും സുന്ദരിയായിരിക്കയാണ് നിത്യ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഒരേ നിറത്തിലുളള വേഷത്തിലാണ് ഇരുവരും ഷോയിലെത്തിയത്. വലിയൊരിടവേളയ്ക്കു ശേഷം ഇരുവരേയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. തങ്ങളുടെ വിവാഹത്തെക്കുറിച്ചും സിനിമ ജീവിതത്തെക്കുറിച്ചും ഇരുവരും തുറന്നു പറയുന്നുണ്ട്. സിനിമയിലെ രസകരമായ അനുഭവങ്ങള്‍ താരങ്ങള്‍ ഷോയില്‍ പങ്കുവയ്ക്കുന്നുണ്ട്. നിത്യയും നവ്യയും ഒപ്പം റിമിയും ഒരുമിച്ചുളള ഗെയിമുകള്‍ക്കും തമാശകള്‍ക്കുമായി ആരാധകര്‍ കാത്തിരിക്കയാണ്. ഒന്നും ഒന്നും മൂന്നിന്റെ പ്രൊമോ എത്തിയതോടെ ആരാധകര്‍ ആകാംഷയിലാണ്. മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിമാര്‍ വീണ്ടും ഒന്നിക്കുന്നുന്നത് കാണാനുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.