ഉപ്പും മുളകും എന്ന സീരിയലിലൂടെ മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ബിജു സോപാനം. അഭിനയം ആരംഭിച്ച് വര്‍ഷങ്ങളായെങ്കിലും ഉപ്പും മുളകിലെ ബാലചന്ദ്രന്‍ തമ്പി എന്ന ബാലുവാണ് ബിജു സോപാനാത്തിനെ ശ്രദ്ധേയനാക്കിയത്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ്സക്രീനിലേക്കും എത്തിയിരിക്കയാണ് താരം. അഭിനയം മാത്രമല്ല താരത്തിന്റെ കയ്യിലുളളത്. ക്യാമറയ്ക്ക് മുന്നില്‍ കളിച്ചു ചിരിച്ചു നടക്കുന്നുവങ്കിലും യഥാര്‍ഥ ജീവിതത്തില്‍ അല്‍പം സീരയസ് ആണ് ബിജു. കലയെ അങ്ങേയറ്റം ഗൗരവത്തോടെ കാണുന്ന വ്യക്തിയാണ്. മഴവില്ല് മനോരമയിലെ ഒന്നും ഒന്നും മൂന്നില്‍ അതിഥിയായി എത്തിയപ്പോഴുളള ബിജുവിന്റെ പ്രകടനങ്ങളാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്
തട്ടുംപുറത്ത് അച്യുതനി'ലെ വിശേഷങ്ങളുമായിട്ടാണ് ബിജു സോപാനം എത്തിയത്. ഇദ്ദേഹത്തിനോടെപ്പം നായിക ശ്രവണയും ചിത്രത്തിലെ മറ്റു താരങ്ങളായ മാളവികയും വിശ്വയും എത്തിയിരുന്നു.സീരിയലില്‍ വളരെ അലസനായി നടക്കുന്ന ബാലു എന്ന ബിജു സോപനത്തെയാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്. എന്നാല്‍ ക്യാമറ ഓഫ് ചെയ്താല്‍ കഥ മാറി. കലയെ അങ്ങേയറ്റം ഗൗരവത്തോടെ കാണുന്ന താരമാകും. നാടന്‍ പാട്ട് ലോകത്തിലും നാടക ലോകത്തിലുമൊക്കെ സജീവമാണ് താരം.. റിമി ടോമി അവതാരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് ബിജു സോപാനത്തിന്റെ ഒട്ടും പ്രതീക്ഷിക്കാത്ത മുഖം പ്രേക്ഷകര്‍ കണ്ടത്.
ടെലിവിഷന്‍ പരമ്പരകളിലൂടെ സജീവമായ ബിജു സോപാനത്തിന്റെ പ്രധാന കര്‍മ്മ മണ്ഡലം നാടകമാണ്. സ്റ്റേജ് നാടകങ്ങളില്‍ മാത്രമല്ല, സംസ്‌കൃത നാടകങ്ങളിലും താരം സജീവമാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. സാഹിത്യകാരന്‍ കാവാലം നാരായണ പണിക്കരാണ് ബിജു സോപാനത്തിന്റെ ഗുരു.
സ്വാഭാവിക കോമഡിയിലൂടേയും ഹാസ്യ ഭാവങ്ങളിലൂടേയും ജനങ്ങളെ കുടുകുടാ ചിരിപ്പിക്കുന്ന താരത്തിനെയല്ല ഒന്നും ഒന്നും മൂന്ന് വേദിയില്‍ കണ്ടത്. ഭാസന്റെ സംസ്‌കൃത നാടകത്തിലെ ഭീമന്‍ ഘടോല്‍കചനെ കാണുന്ന രംഗം വേദിയില്‍ അവതരിപ്പിച്ച് റിമിടോമി ഉള്‍പ്പെടെ എല്ലാവരേയും ഞെട്ടിച്ചു ബിജു. സംസ്‌കൃത നാടകം മാത്രമല്ല ബിജുവിന്റെ നാടന്‍ പാട്ടും പ്രേക്ഷകരില്‍ ആവേശം ജനിപ്പിച്ചിരുന്നു. പ്രോഗ്രാമിന്റെ തുടക്കത്തില്‍ തന്നെ റിമി ടോമിയോടൊപ്പം പാട്ടുപാടി പ്രേക്ഷകരെ കയ്യിലെടുത്തിരുന്നു. ഊരുവഴിടെ വക്കത്തു നിക്കണ' എന്നു തുടങ്ങുന്ന നാടന്‍ പാട്ടാണ് ബിജു ആദ്യം പാടിയത്. പിന്നീട് കൈതോല പായവിരിച്ച്' എന്ന ഗാനം റിമിയും ഒപ്പം ചേര്‍ന്ന് പാടി. ആദ്യം മുതല്‍ അവസാനം വരെ പ്രേകക്ഷകരെ ചിരിപ്പിക്കാന്‍ താരത്തിനായിരുന്നു. ഉപ്പും മുളകും പരമ്പരയെ പോലെ തന്നെ ഒന്നും ഒന്നും മൂന്നിന്റെ വേദിയിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതിനു ശേഷമാണ് താരം പോയത്.