ഒന്നും ഒന്നും മൂന്നില്‍ ക്രിസ്തുമസ് എപ്പിസോഡില്‍ താരങ്ങളായി സംയുക്തയും സിത്താരയും; എപ്പിസോഡില്‍ വൈറലായി റിമിയുടെ തകര്‍പ്പന്‍ നൃത്തം

Malayalilife
 ഒന്നും ഒന്നും മൂന്നില്‍ ക്രിസ്തുമസ് എപ്പിസോഡില്‍ താരങ്ങളായി സംയുക്തയും സിത്താരയും; എപ്പിസോഡില്‍ വൈറലായി റിമിയുടെ തകര്‍പ്പന്‍ നൃത്തം

ലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരിയാണ് റിമി ടോമി. ഗായിക മാത്രമായിരുന്ന റിമി ടോമി അഭിനയത്തിലും അവതരണത്തിലുമൊക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍സ് ജഡ്ജും മഴവില്‍ മനോരമയില്‍ ഒന്നും ഒന്നും മൂന്ന് പരിപാടിയുടെ അവതാരകയുമായി എല്ലാം റിമി ടോമി മിനി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സെലിബ്രിറ്റിസിനെ എത്തിച്ച് അവരുടെ വിശേഷങ്ങള്‍ അറിയുന്ന പരിപാടിയായ ഒന്നും ഒന്നും മൂന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട ഷോയാണ്. പല സെലിബ്രിറ്റികളും ഈ ഷോയിലെത്തി റിമിയോടൊപ്പം രസകരമായി വിശേഷങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ക്രിസ്മസ് സ്പെഷ്യല്‍ എപിസോഡില്‍ റിമി ടോമി ഭരതനാട്യം കളിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ടൊവിനോ ചിത്രം തീവണ്ടിയിലെ നായിക സംയുക്ത മേനോനും ഗായിക സിത്താരയുമാണ് ഇന്നലത്തെ ക്രിസ്മസ് സ്പെഷ്യല്‍ എപ്പിസോഡില്‍ റിമിക്കൊപ്പം എത്തിയത്്. ഇന്നലത്തെ എപ്പിസോഡിന്റെ പ്രമോ എത്തിയതും വൈറലായിരുന്നു. റിമി ടോമിയുടെ ഭരതനാട്യം ഡാന്‍സാണ് ഇന്നലത്തെ എപ്പിസോഡിന്റെ ഹൈലൈറ്റ് ആയത്. 

തീവണ്ടിയിലെ പ്രസിദ്ധമായ ചുംബനരംഗം സംയുക്തയും റിമിയും അനുകരിക്കുന്ന സീനും ഇതൊടൊപ്പമുണ്ട്. ലിപ്ലോക്ക് എത്ര ഭംഗിയായിട്ടുണ്ട് എന്ന് സംയുക്തയെ  റിമി അഭിനന്ദിക്കുകയും സംയുക്ത റിമിക്ക് ഉമ്മ നല്‍കുന്നതും എപ്പിസോഡിലുണ്ട്. ഇതിന് പിന്നാലെ ഗായിക സിത്താര ജീവാംശമായി എന്ന ഹിറ്റ് പാട്ട് പാടുന്നതും ഇതിന് നൃത്തം വയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്നാണ് ഇനി എന്റെ ഭരതനാട്യം എന്നു പറഞ്ഞ് റിമി ഡാന്‍സ് ചെയ്യുന്നത്. ഡാന്‍സിന്റെ ഡാന്‍സിന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിരിക്കയാണ്. 

ഒന്നും ഒന്നും മൂന്ന് സീസണ്‍ 3 ആണ് ഇപ്പോള്‍ നടക്കുന്നത്. ജയറാം, ദിലീപ്, ആസിഫ് അലി, ഷീല, കാവ്യാ മാധവന്‍, പാര്‍വതി തുടങ്ങിയ പ്രശസ്ത താരങ്ങള്‍ അതിഥികളായി ഒന്നും ഒന്നും മൂന്നിന്റെ ഒന്നാം ഭാഗത്തില്‍ എത്തിയിരുന്നു. ഒപ്പം ബോളിവുഡ് കിങ് ഷാരൂഖ് ഖാനും താര സുന്ദരി ദീപിക പദുകോണും ആദ്യമായി ഒരു മലയാള ടെലിവിഷന്‍ ഷോയുടെ ഭാഗമാകുന്നതും ഒന്നും ഒന്നും മൂന്നിലൂടെയാണ്. റിമി ടോമിയുടെ സന്ദര്‍ഭോചിതമായ നര്‍മവും താരങ്ങള്‍ക്കൊപ്പമുള്ള ഹാസ്യസംഭാഷണങ്ങളും കുസൃതി നിറഞ്ഞ കളികളുമെല്ലാമാണ് മറ്റു ചാറ്റ് ഷോകളില്‍ നിന്നും  ഒന്നും ഒന്നും മൂന്നിനെ വ്യത്യസ്തമാക്കുന്നത്.

Rimi Tomy Onnum Onnum Moonu Christmas episode

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES