ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ അഭിനേതാവാണ്. സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തെ ലോകത്തിലെ ഏറ്റവും വലിയ താരം എന്ന് വിശേഷിപ്പിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ വീര്‍ ദാസ് രംഗത്ത് എത്തിയിരിക്കുകയാണ്. അമേരിക്കന്‍ നടി വിറ്റ്‌നി കമ്മിംഗ്‌സിന്റെ പോഡ്കാസ്റ്റായ 'ഗുഡ് ഫോര്‍ യു' പോഡ്കാസ്റ്റില്‍ അതിഥിയായെത്തിയതായിരുന്നു വീര്‍ദാസ്. ഷാരുഖ് ഖാന്‍ ലോകത്തിലെ ഏറ്റവും മികച്ച സിനിമാതാരങ്ങളിലൊരാളാണ്. എസ്ആര്‍കെ എന്ന് വാക്ക് തന്നെ ആരാധകവൃന്ദത്തിന്റെ കാര്യത്തിലും അതിലുപരി എല്ലാ കാര്യങ്ങളിലും മുന്നിട്ടു നില്‍ക്കുന്നുവെന്ന് വീര്‍ ദാസ് തുറന്ന് പറഞ്ഞു.
'ഓരോ ഞായറാഴ്ചയും അദ്ദേഹത്തെ കാണാനായി 10,000 ആളുകളാണ് വീടിന് പുറത്ത് കാത്തു നില്‍ക്കുന്നത്' ഷാരൂഖിനെ ഒരു നോക്ക് കാണാന്‍ മന്നത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ വിവരച്ചുകൊണ്ട് വീർ ദാസ് പറഞ്ഞു. വിവാഹത്തില്‍ പങ്കെടുക്കാനുള്ള നിബന്ധനകള്‍ ഷാരൂഖിന്റെ ജനപ്രീതിയുടെ പ്രധാന കാരണവും വീര്‍ വിശദീകരിച്ചു, ഒപ്പം ഷാരൂഖിന്റെ റൊമാന്റിക് ഹീറോ ഇമേജാണ് അദ്ദേഹത്തെ പ്രിയപ്പെട്ട നായകനാക്കിയത്. ഒരു വ്യക്തിയെ എല്ലാവരും ഒരുപോലെ ഇത്രയധികം ഇഷ്ടപ്പെടുക എന്നത് വളരെ അപൂര്‍വമാണെന്നും അത് അദ്ദേഹത്തിന്റെ സ്വാഭാവഗുണമാണെന്നും വിറ്റ്നി കമ്മിംഗ്‌സും അഭിപ്രായപ്പെട്ടു.
അടുത്തിടെ ഏറെ വിവാദങ്ങൾക്ക് വഴിവച്ച ഒന്നായിരുന്നു 'ഞാന്‍ വരുന്നത് രണ്ട് മുഖമുള്ള ഇന്ത്യയില്‍ നിന്നാണ്' എന്ന് വിവരിക്കുന്ന വീര്‍ ദാസിന്റെ യുഎസിലെ വാഷിങ്ടന്‍ കെന്നഡി സെന്ററിലെ പരിപാടി. ഏറെ ചർച്ചകൾക്കാണ് വഴിവച്ചത്. പിന്നാലെ രാജ്യത്തെ അപമാനിക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നതെന്ന് വിമര്‍ശനവുമുയര്‍ന്നു. ഇതോടെ വീഡിയോയുടെ ചില ഭാഗങ്ങള്‍ മാത്രമെടുത്തു പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരം ദുഷ്പ്രചാരണത്തില്‍ വീഴരുതെന്നും കാട്ടി വീര്‍ ദാസ് തുറന്ന് പറയുകയും ചെയ്തു.