വിജയ് ആരാധകരെ ത്രസിപ്പിക്കാന്‍ അണിയറയില്‍ 'ബിജില്‍' ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിജയിയുടെ പിറന്നാളിനോടനുബന്ധിച്ച് പുറത്തു വിട്ടു. അച്ഛനായും മകനായും ഇരട്ട വേഷത്തിലാണ് താരം എത്തുക എന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നു. മിഖായേല്‍ എന്ന് എഴുതിയ ജേഴ്സി ധരിച്ചിരിക്കുന്ന വിജയ് ഫുട്ബോള്‍ കളിക്കാരനായും സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലും ചിത്രത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹിറ്റുകള്‍ മാത്രം തന്നിട്ടുള്ള വിജയ്- അറ്റ്ലി കൂട്ടുകെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബിജില്‍. വിജയ്ക്കുള്ള നാല്‍പത്തി നാലാം പിറന്നാള്‍ സമ്മാനം എന്ന അടിക്കുറിപ്പോടെ അറ്റ്ലിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.
സ്പോര്‍ട്സ് ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണുള്ളത്. ജാക്കി ഷ്രോഫ്, കതിര്‍, വിവേക്, യോഗി ബാബു, വര്‍ഷ ബോലമ്മ, ബാലാജി, റേബ മോണിക്ക ജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യും.
തളപതി 63 എന്ന പേരിലായിരുന്നു ആദ്യ ഘട്ടത്തില്‍ ചിത്രം അറിയപ്പെട്ടിരുന്നത്. അതു കൊണ്ട് തന്നെ ആരാധകര്‍ ആകാംക്ഷയോടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. എ ആര്‍ റഹ്മാനാണ് ' ബിജില്‍' ന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. കല്‍പ്പാത്തി എസ് അഘോരം നിര്‍മിക്കുന്ന ചിത്രം എ ജി എസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങും. 2019 ദീപാവലിയോടെ ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.