പ്രണയം, വിവാഹം, കുടുംബ ജീവിതം, മക്കള്‍ എന്നിങ്ങനെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും എപ്പോഴും ആരാധകര്‍ക്കിടയിലെ ചര്‍ച്ച വിഷയമാണ്. തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ ഇരുവരും സോഷ്യല്‍മീഡിയ വഴി പങ്ക് വക്കാറുമുണ്ട്. ഇപ്പോള്‍ വിഘ്നേശ് ശിവന്റെ പിറന്നാളാഘോഷ ചിത്രങ്ങളാണ് വൈറലാകുന്നത്.
മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും ജനനത്തിന് ശേഷം എത്തുന്ന വിഘ്നേഷിന്റെ ആദ്യ പിറന്നാളാണിത്. അതുകൊണ്ട് തന്നെ ഇരട്ടി സന്തോഷത്തിലാണ് താരം. കുഞ്ഞുങ്ങള്‍ക്കൊപ്പം പിറന്നാളാഘോഷിച്ച ചിത്രം വിഘ്നേശ് പങ്ക് വച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രണയം നിറഞ്ഞ കുറിപ്പ് പങ്കുവെക്കാന്‍ നയന്‍താരയും മറന്നില്ല. വിഘ്നേഷും മക്കളും ജീവിതത്തിലേക്ക് വന്നശേഷം നയന്‍സിന് കുടുംബമാണ് എല്ലാം. തന്റെ ജീവിതത്തിലെ അനുഗ്രഹമാണ് വിഘ്നേഷ് ശിവന് എന്ന ഭര്‍ത്താവ് എന്നാണ് നയന്‍താര പറയുന്നത്
എന്റെ അനുഗ്രഹത്തിന് ജന്മദിനാശംസകള്.. ഈ പ്രത്യേക ദിനത്തില്‍ എനിക്ക് നിന്നെക്കുറിച്ച് എഴുതാന്‍ ഒരുപാടുണ്ട്. എന്നാല്‍ തുടങ്ങിയാല്‍ പിന്നെ കുറച്ച് കാര്യങ്ങളില്‍ മാത്രം നിര്‍ത്താന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നീ എന്നില്‍ ചൊരിഞ്ഞ സ്നേഹത്തിന് ഞാന്‍ നിന്നോട് വളരെ നന്ദിയുള്ളവളാണ്. നമ്മുടെ ബന്ധത്തോട് നീ കാണിക്കുന്ന ബഹുമാനത്തിനും ഞാന്‍ നന്ദിയുള്ളവളാണ്. നിന്നെ പോലെ മറ്റാരുമില്ല.
എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി. അത് വളരെ സ്വപ്നതുല്യവും അര്‍ത്ഥപൂര്‍ണ്ണവും മനോഹരവുമാക്കി. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഏറ്റവും മികച്ചതാണ്. എന്റെ 'ഉയിര്' ജീവിതത്തിലെ എല്ലാറ്റിലും മികച്ചതായിരിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. നിന്റെ ഓരോ സ്വപ്നവും സാക്ഷാത്കരിക്കപ്പെടട്ടെ.. എല്ലാം കൊണ്ടും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.. ഐ ലവ് യു..'', നയന്‍താര വിക്കിക്ക് ഒപ്പമുള്ള ഫോട്ടോസ് പങ്കുവെച്ചുകൊണ്ട് കുറിച്ചു
ജന്മദിനത്തിന് സര്‍പ്രൈസ് നല്‍കിയതിന് വിക്കിയും ഒരു കുറിപ്പ് പങ്കുവെച്ചു. ''അനുഗ്രഹീതമായ ജന്മദിനം, എന്റെ ആണ്‍കുട്ടികള്‍ക്കൊപ്പമുള്ള എന്റെ ആദ്യ ജന്മദിനം.. ലവ് യു നയന്‍താര.. സന്തോഷകരവും ഹൃദയസ്പര്‍ശിയായതുമായ ആശ്ചര്യങ്ങളുടെ ഒരു ശ്രേണി ഒരുക്കിയതിന് മുഴുവന്‍ ഹോം ക്രൂവുവിനും നന്ദി..'', ജന്മദിനാഘോഷങ്ങളുടെ ഫോട്ടോസ് പങ്കുവെച്ചുകൊണ്ട് വിഘ്നേശ് കുറിച്ചു. ഇരുപോസ്റ്റുകളിലും വിഘ്നേശിന് ജന്മദിനം ആശംസിച്ച് ഒരുപാട് പേര് കമന്റ് ഇട്ടിട്ടുണ്ട്.