കയ്യിലെ പീറ്റര്‍ പോളിന്റെ പേര് ടാറ്റൂ മായ്ച് പുതിയ ടാറ്റുവുമായി വനിത വിജയകുമാര്‍; നാലമത്തെ ഭര്‍ത്താവിനെ കാത്തിരിക്കുന്നോ എന്ന് ആരാധകര്‍

Malayalilife
 കയ്യിലെ പീറ്റര്‍ പോളിന്റെ പേര് ടാറ്റൂ മായ്ച് പുതിയ ടാറ്റുവുമായി വനിത വിജയകുമാര്‍; നാലമത്തെ ഭര്‍ത്താവിനെ കാത്തിരിക്കുന്നോ എന്ന് ആരാധകര്‍

ടന്‍ വിജയകുമാറിന്റെ മകള്‍ വനിത വിജയ കുമാറും സംവിധായകന്‍ പീറ്റര്‍പോളുമായുളള വിവാഹം വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവച്ചത്. ഇവര ുടെ വിവാഹം കഴിഞ്ഞ് രണ്ടുമാസം ആകാനിരിക്കയാണ്. രണ്ട് തവണ വിവാഹിതയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്.  പീറ്റര്‍ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു. താനുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് പീറ്റര്‍ രണ്ടാമതും വിവാഹിതനായതെന്ന ആരോപണവുമായി ആദ്യ ഭാര്യ രംഗത്ത് വന്നതും നടി ലക്ഷ്മി രാമകൃഷ്ണന്‍ കസ്തൂരി തുടങ്ങിയവരൊക്കെ ഈ പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചത്. നിരവധി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയിലും തങ്ങള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ് എന്ന് പല തവണ ചിത്രങ്ങളിലൂടെ വനിത വ്യക്തമാക്കിയിരുന്നു. തങ്ങളുടെ യൂട്യൂബ് ചാനലുമായി മുന്നോട്ടു പോകുകയായിരുന്ന് ഇരുവരും.

എന്നാല്‍ ദിവസങ്ങള്‍ ക്ക് ശേഷം ഒരു ഗോവന്‍ ട്രിപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. വളരെ യധികം സന്തോഷത്തോടെയാണ് ജീവിതം മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ വീണ്ടും പീറ്റര്‍ മദ്യത്തിന് അടിമയായി. ആരും ഇല്ലാതെ കഴിഞ്ഞ ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുക്കുകയായിരുന്നു. അല്ലാതെ ആരുടേയും ജീവിതം ഞാന്‍ നശിപ്പിച്ചിട്ടില്ല. ഒരു പെണ്ണിന് ആണ്‍ തുണ വേണം എന്ന് മാത്രമായിരുന്നു ഞാനും കരുതി പോന്നത്. എന്റെ പെണ്‍മക്കള്‍ക്ക് ഒരു സുരക്ഷതത്വബോധം നല്‍കണം എന്ന് തോന്നിയതുകൊണ്ടുമാത്രമാണ് വീണ്ടും വിവാഹ ജീവിതം തെരെഞ്ഞെടുത്തത്. പീറ്ററിനെ ഞാന്‍ സ്‌നേഹിചിട്ടുമാത്രമേയുളളുവെന്നും വനിത പറഞ്ഞിരുന്നു.

പിന്നാലെ സന്തോഷത്തോടെ ജീവിതത്തിലേക്ക് തിരികെ നടക്കുകയായിരുന്നു താരം. വീണ്ടും തന്റെ പരിപാടികളും യൂട്യൂബ് ചാനലും ഒക്കെയായി വനിത സജീവമായി. കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ വീഡിയോ വൈറലായിരുന്നു. മൂന്നാമത്തെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ പീറ്റര്‍പ്പോളും വനിതയും കയ്യില്‍ ടാറ്റൂചെയ്തിരുന്നു. പീറ്റര്‍ പോള്‍ എന്ന പേര് വനിതയും വനിതയുടെ പേര് പീറ്ററും ടാറ്റുചെയത്ു. ഇപ്പോള്‍ ആ ടാറ്റു മായ്ചിരിക്കുകയാണ് താരം. ടാറ്റു മായ്്ക്കാതെ അതിനെ മറ്റൊരു രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ തന്റെ മകള്‍ വയസ്സറിയിച്ചതിന്റെ സന്തോഷവും വനിത പങ്കുവച്ചിട്ടുണ്ട്.

vanitha vijayakumar removes her tattoo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES