Latest News

നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹവും തകര്‍ച്ചയിലേക്ക്; ആദ്യ ഭാര്യ പറഞ്ഞെതെല്ലാം സത്യമെന്ന് തോന്നുന്നു; മദ്യപിച്ച് പീറ്റര്‍ ചെയ്തത്; ലൈവില്‍ പൊട്ടിക്കരഞ്ഞ് താരം

Malayalilife
നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹവും തകര്‍ച്ചയിലേക്ക്; ആദ്യ ഭാര്യ പറഞ്ഞെതെല്ലാം സത്യമെന്ന് തോന്നുന്നു; മദ്യപിച്ച് പീറ്റര്‍ ചെയ്തത്; ലൈവില്‍ പൊട്ടിക്കരഞ്ഞ് താരം

ടിയും ബിഗ്‌ബോസ് താരവുമായ വനിത വിജയകുമാറിന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മദ്യപിച്ച് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് വനിത വിജയകുമാര്‍ ഭര്‍ത്താവ് പീറ്റര്‍ പോളുമായി അടിച്ചു പിരിഞ്ഞുവെന്നാണ് വാര്‍ത്തകള്‍ എത്തിയത്. മദ്യത്തിന് അടിമയായ ഭര്‍ത്താവിനെ വനിത വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്നായിരുന്നു വാര്‍ത്തകള്‍ എത്തിയത്. ഇക്കാര്യത്തില്‍ വിശദീകരണവുമായി വനിത വിജയ്കുമാര്‍ തന്നെ എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയയിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. പീറ്റര്‍ മദ്യത്തിന് അടിമയാണെന്ന് അറിയില്ലായിരുന്നുവെന്നും താന്‍ പീറ്ററിനെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുകയാണ് ഉണ്ടായതെന്നും വനിത പറയുന്നു. പീറ്ററിനെ ഇറക്കി വിട്ടതല്ലെന്നും വനിത വീഡിയോയില്‍ വ്യക്തമാക്കുന്നു. 

വളരെ യധികം സന്തോഷത്തോടെയാണ് ഞങ്ങളുടെ ജീവിതം മുന്‍പോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ വീണ്ടും പീറ്റര്‍ മദ്യത്തിന് അടിമയായി. ആരും ഇല്ലാതെ കഴിഞ്ഞ ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുക്കുകയായിരുന്നു. അല്ലാതെ ആരുടേയും ജീവിതം ഞാന്‍ നശിപ്പിച്ചിട്ടില്ല. ഒരു പെണ്ണിന് ആണ്‍ തുണ വേണം എന്ന് മാത്രമായിരുന്നു ഞാനും കരുതി പോന്നത്. എന്റെ പെണ്‍മക്കള്‍ക്ക് ഒരു സുരക്ഷതത്വബോധം നല്‍കണം എന്ന് തോന്നിയതുകൊണ്ടുമാത്രമാണ് വീണ്ടും വിവാഹ ജീവിതം തെരെഞ്ഞെടുത്തത്. പീറ്ററിനെ ഞാന്‍ സ്‌നേഹിചിട്ടുമാത്രമേ യുള്ളൂ. ലൈവ് വീഡിയോയിലൂടെ കരഞ്ഞുകൊണ്ട് വനിത പറയുന്നു.

ഞങ്ങളെ ചുറ്റിപറ്റിയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ്. ഒരു കാര്യവും ഞാന്‍ മറച്ച് വച്ചിട്ടില്ല. എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരണം നല്‍കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാന്‍ സാധിക്കും. തകര്‍ച്ചകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവളാണ് ഞാന്‍. എന്റെ മക്കള്‍ക്കു വേണ്ടി ജീവിക്കും. ഇപ്പോഴും എന്റെ എക്‌സ് ഹസ്ബന്‍ഡ്സ് എന്റെ വിശേഷങ്ങള്‍ തിരക്കാറുണ്ട്. ആരുമായും ഒരു പ്രശ്‌നവും ഉള്ളില്‍ കൊണ്ട് നടക്കുന്നവള്‍ അല്ല ഞാന്‍.

ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുമ്പോഴാണ് പീറ്റര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന കാര്യം ഞാനറിയുന്നത്. ഈയിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അമിതമായ പുകവലിയും മദ്യപാനവും കാരണം സംഭവിച്ചതാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ കൊടുത്തു. ജീവന് തുല്യം സ്നേഹിക്കുന്ന ഒരാള്‍ മരണത്തോട് മല്ലിടുമ്പോള്‍ അവിടെ പണത്തിനൊക്കെ എന്ത് സ്ഥാനം. ജീവിതം ഞങ്ങള്‍ തുടങ്ങുന്ന സയത്താണ് അസുഖം ഉണ്ടാകുന്നത്. ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയത് പോലെയായി. കുടിയും വലിയും മാത്രം. ഒരു ദിവസം ചുമച്ച് ചുമച്ച് ചോര തുപ്പി. വീണ്ടും ആശുപത്രിയിലേക്ക്. അതിന്റെ ബില്ലും വിവരങ്ങളും എന്റെ കൈയിലുണ്ട്. ഐസിയുവില്‍ ഒരാഴ്ച കിടന്നു. കുടിച്ച് ലക്കുകെട്ട് വീട്ടില്‍ നിന്നും ഇറങ്ങി പോകും. മദ്യം കുടിക്കാന്‍ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാന്‍ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. സഹിക്കുന്നതിനും പരിധിയില്ലേ. എനിക്കും കുട്ടികള്‍ക്കും വേണ്ടി മാത്രല്ല നിങ്ങളുടെ മുന്‍ഭാര്യയ്ക്കും ആ കുട്ടികള്‍ക്കും വേണ്ടിയെങ്കിലും ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

പിന്നീട് അദ്ദേഹത്തോട് പറഞ്ഞ് തന്നെ ഫോണില്‍ ട്രാക്കര്‍ വച്ചു. എവിടെ പോകുന്നു എന്നൊക്കെ അറിയാന്‍. പക്ഷേ വീണ്ടും പഴയത് പോലെ തന്നെയായി. ഒന്നും നടന്നില്ല. അയാള്‍ അടിമയായി കഴിഞ്ഞിരന്നു. അതിനെ ചൊല്ലി വീട്ടില്‍ വഴക്ക് ഉണ്ടായി. ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ച് കൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കുന്നില്ല. എന്നാല്‍ കഴിയുന്നത് പോലെ നോക്കി. ഒരു ദിവസം വെളുപ്പിന് നാല് മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങി പോയി. വിളിച്ചാല്‍ ഫോണും എടുക്കില്ല. അസിസ്റ്റന്റ് വന്നാണ് അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചത്. തനിയെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ജീവിത സമ്മര്‍ദ്ദം താങ്ങാന്‍ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹ മാധ്യമങ്ങള്‍ മുഴുവന്‍ ഞങ്ങളെ കുറിച്ചുള്ള ട്രോളുകള്‍. ഇതൊക്കെ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാകും. ഇതിനിടെയാണ് ഞങ്ങള്‍ ഗോവയില്‍ പോയത്. വളരെയധികം സന്തോഷത്തോടെയാണ് ആ യാത്ര അവസാനിച്ചത്. ആ സമയത്താണ് അദ്ദേഹത്തിന്റെ ചേട്ടന്‍ മരിക്കുന്നത്.

ഇക്കാര്യം ഞാന്‍ പറഞ്ഞതോടെ വല്ലാതെ അസ്വസ്ഥനായിരുന്നു. വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞു. ഈ ഒരവസ്ഥയില്‍ അതൊരു മാറ്റമുണ്ടാക്കുമെന്ന് ഞാന്‍ വിചാരിച്ചു. കുറച്ച് പണവും നല്‍കിയാണ് അങ്ങോട്ട് അയച്ചത്. പോയിട്ട് ഇപ്പോള്‍ ദിവസങ്ങളായി. ഇതുവരെ വിളിച്ചിട്ടില്ല. ആ വീട്ടിലും എത്തിയിട്ടില്ല. ഇപ്പോള്‍ വരെയും ഫോണ്‍ ഓഫ് ആണ്. പീറ്ററിനെക്കുറിച്ചു ആദ്യ ഭാര്യ ഹെലന്‍ പറഞ്ഞതെല്ലാം ഇപ്പോള്‍ സത്യം ആണെന്ന് തോന്നുന്നു. പീറ്റര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ്. ഇനി മുന്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പോയാലും വിഷമം ഇല്ല. എന്നാല്‍ അയാള്‍ പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ട്. എന്നെ മാത്രം വിളിക്കുന്നില്ല. അതെന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഞാന്‍ അദ്ദേഹത്തെ നോക്കിയത് എങ്ങനെയാണെന്ന് എനിക്ക് അറിയാം. പക്ഷേ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നെക്കാള്‍ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും വനിത പറയുന്നു. 

vanitha vijayakumar responds on throwing husband peter paul out of her house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക