തെന്നിന്ത്യന്‍ താരം വനിത വിജയകുമാറിന്റെ വിവാഹം വലിയ വിവാദങ്ങലും വിമര്‍ശനങ്ങളുമാണ് സിനിമലോകത്ത് ഉണ്ടാക്കിയത്. നിരവധി പേരാണ് താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്. വിവാഹത്തിന്റഎ നിരവധി ചിത്രങ്ങളാണ് പുറത്ത് വന്നത്. വനിതയുടെ മൂന്നാം വിവാഹമായിരുന്നിത്. ആദ്യ രണ്ടു വിവാഹങ്ങളിലായി മൂന്ന് കുട്ടികളാണ് താരത്തിനുളളത്. വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ പീറ്ററിനെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും തമ്മില്‍ വഴക്ക് നടന്നുവെന്നും ഭര്‍ത്താവിനെ വനിത തന്നെ വീട്ടില്‍ നിന്നും ആട്ടി പുറത്താക്കിയെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചു. ഒടുവില്‍ വാര്‍ത്തകളെ കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് വനിതയിപ്പോള്‍.
കഴിഞ്ഞ ആഴ്ചയാണ് വനിതയുടെ ജന്മദിനം ആഘോഷിക്കുന്നതായി മക്കള്‍ക്കൊപ്പം ഗോവയിലേക്ക് യാത്ര നടത്തിയത്. ഒക്ടോബര്‍ അഞ്ചിനായിരുന്നു വനിതയുടെ നാല്‍പതാം ജന്മദിനം. പീറ്ററുമാിട്ടുള്ള വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ആയതിനാല്‍ വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. വനിതയുടെ ആദ്യ ബന്ധത്തിലുള്ള രണ്ട് പെണ്‍മക്കള്‍ പീറ്ററിനും വനിതയ്ക്കുമൊപ്പമാണ് താമസം. ഗോവയിലേക്കുള്ള യാത്രയില്‍ ഇവരും ഉണ്ടായിരുന്നു. പെണ്‍മക്കള്‍ തന്നെ പിറന്നാള്‍ സമ്മാനത്തെ കുറിച്ചും വനിത സൂചിപ്പിച്ചിരുന്നു.
ഗോവയിലെ ബീച്ചിലും മറ്റിടങ്ങളിലുമായിട്ടുള്ള നല്ല നിമിഷങ്ങളിലെ ചിത്രങ്ങള്‍ വനിത സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. പിന്നാലെ വനിതയുടെ ദാമ്പത്യ ജീവിതം തകര്‍ന്നുവെന്ന തരത്തിലെ വാര്‍ത്തകളാണ് പുറത്ത് വന്നത്. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നും വനിത പീറ്റരിനെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളെത്തിയിരുന്നു. ഗോവയില്‍ വച്ച് അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നടന്നു. തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഈ വാര്‍ത്തകളോട് പ്രതികരണമെന്ന തരത്തില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കയാണ് വനിത.
ഞാന്‍ ഒരു കുടുംബം തകര്‍ത്തു എന്ന് പറയുന്നവരോടാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു. അവന്‍ വേദനകളിലായിരുന്നു. കൊവിഡ് മഹാമാരി ആരംഭിച്ച മോശം സമയങ്ങളില്‍ ഞങ്ങള്‍ പരസ്പരം സ്നേഹിച്ചു. ചിരിച്ച് കൊണ്ട് ജീവിച്ചു. ഞങ്ങളെ ചുറ്റിപറ്റിയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ്. ഒരു കാര്യവും ഞാന്‍ മറച്ച് വെച്ചിട്ടില്ല. എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാന്‍ സാധിക്കും.
എന്റെ പങ്കാളിയെ തുറന്ന് കാണിച്ച് കൊണ്ട് തരംതാണ് കളിക്കാനും അതിലൂടെ സഹതാപം പിടിച്ച് പറ്റാനും താല്‍പര്യമില്ല. ഞാനിപ്പോള്‍ ഒരുപാട് വളര്‍ന്നു. തനിക്ക് പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങളാണ് എല്ലാമെന്നും വനിത പറയുന്നുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.