സിനിമാ പ്രേമികള്‍ക്ക് പ്രത്യേകിച്ച് കോളേജ് കുമാരിമാരുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദന്. മല്ലു സിങ് എന്ന സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതോടയാണ് ഉണ്ണിക്ക് ജനഹൃദയത്തില്‍ മുഖ്യ സ്ഥാനം ലഭിച്ചത്. കൂടെ ഒരു പേര് കൂടി കിട്ടി, ' മസിലളിയന്' .ഈ പേരിനെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്ന സംഭവമാണ് പാലക്കാട് എന്‍എസ്എസ് കോളേജില്‍ കഴിഞ്ഞ ദിവസം നടന്നത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാവുകയും ചെയ്തിരുന്നു.
കോളേജിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉണ്ണി. താരത്തെ കണ്ട ആവേശത്തില്‍ വിദ്യാര്‍ത്ഥികള്‍ ആരവങ്ങളുമായി തിങ്ങി കൂടി നിന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് ഉണ്ണി നടന്നടുത്തതോടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ഭാരം താങ്ങനാവാതെ താഴേക്ക് നിലം പതിക്കാനൊരുങ്ങി. എന്നാല്‍ ഇതു കണ്ട ഉണ്ണി മനസ്സാന്നിധ്യം കൈവിടാതെ ആ ബാരിക്കേഡ് താങ്ങി നിര്‍ത്തി. പിന്നീട് ഉണ്ണിയും ഒപ്പം കൂടിയ മറ്റു ചിലരും കൂടി ബാരിക്കേഡ് തള്ളി ഉയര്‍ത്തി പഴയപടിയാക്കി.
ഉണ്ണി മുകുന്ദന് തന്നെ പിന്നീട് ഈ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചു. 'എനിക്ക് നിങ്ങളുടെ പിന്തുണയുണ്ട്. നിങ്ങള്‍ ഞാനുള്ളപ്പോള്‍ നിങ്ങള്‍ വീഴാന്‍ ഒരിക്കലും അനുവദിക്കില്ല' എന്ന് ഉണ്ണി എഴുതുകയും ചെയ്തു. താരത്തിന്റെ പ്രകടനത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.