ഉപ്പുംമുളകിലെ ബാലുവിന്റെ അമ്മ സിനിമയിലേക്ക്..! ആശംസകള്‍ പങ്കുവച്ച് മന്ത്രി തോമസ് ഐസക്ക്

Malayalilife
topbanner
ഉപ്പുംമുളകിലെ ബാലുവിന്റെ അമ്മ സിനിമയിലേക്ക്..! ആശംസകള്‍ പങ്കുവച്ച് മന്ത്രി തോമസ് ഐസക്ക്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളുടെ മനോഹരമായ അവതരണമാണ് സീരിയലില്‍. പരമ്പരയിലെ അഭിനയത്തിലൂടെ ബിഗ് സക്രീനില്‍ എത്തുന്നതിനുളള തയ്യാറെടുപ്പിലാണ് താരങ്ങള്‍. ഇപ്പോള്‍ സീരിയലില്‍ ബാലുവിന്റെ അമ്മയായി എത്തുന്ന ശാരദ സിനിമയിലെത്തുന്നതിനെക്കുറിച്ച് മന്ത്രി തോമസ് ഐസക് പങ്കുവച്ചിരിക്കയാണ്.

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളില്‍ ഒന്നാണ് ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ബാലുവിന്റെയും നീലുവിന്റെയും അഞ്ചുമക്കളുടെയും കഥയാണ് സീരിയല്‍ പറയുന്നത്. സാധാരണ ഒരു കുടുംബത്തില്‍ നടക്കുന്ന കഥകളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. സീരിയലിലെ പ്രകടനം കൊണ്ടു തന്നെ സീരിയലിലെ താരങ്ങള്‍ക്ക് സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തുന്നുണ്ടായിരുന്നു.

സീരിയലിലെ നീലുവായി അഭിനയിക്കുന്ന നിഷാസാരംഗ് മുന്‍പ് തന്നെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഉപ്പും മുളകിലൂടെ മറ്റു താരങ്ങളും ബിഗ്സ്‌ക്രീനിലേക്ക് എത്താനുളള തയ്യാറെടുപ്പിലാണ്. സീരിയലില്‍ ബാലുവിന്റെ അമ്മയായ ശാരദയായി അഭിനയിക്കുന്നത് തുമ്പോളി സ്വദേശിനിയായ മനോഹരിയാണ്. അമ്മ വേഷത്തില്‍ പരമ്പരയിലെത്തിയ താരവും സിനിമയിലേക്ക് കടന്നുവരവിന് ഒരുങ്ങുകയാണ്.  ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് മന്ത്രി തോമസ് ഐസക് ആണ്. ഫേസ്ബുക്ക് പേജിലൂടെയാണ് മനോഹരിയെ കുറിച്ചും താരത്തെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചത്.

ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ ബാലുവിന്റെ അമ്മയായി അഭിനയിക്കുന്നത് തുമ്പോളിക്കാരിയാണ് എന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് അറിഞ്ഞതെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ആലപ്പുഴയിലെ പ്രതിഭാതീരം പദ്ധതിയുടെ മുഖ്യസംഘാടകരിലൊരാളായ മുന്‍സിപ്പല്‍ ജീവനക്കാരന്‍ പ്രിന്‍സ്, അമ്മയുടെ പിറന്നാളിന് ഇട്ട പോസ്റ്റ് കണ്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞതെന്നും  അങ്ങനെ വീട്ടില്‍ പോകാന്‍ തീരുമനിക്കുകയായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. പിന്നീട് വീട്ടില്‍ പോയപ്പോള്‍ പ്രിന്‍സിന്റെ പിറന്നാള്‍ ആഘോഷമായിരുന്നുവെന്നും അതുകൊണ്ട് മക്കളും പേരക്കിടാങ്ങളുമൊക്കെ ഉണ്ടായിരുന്നുവെന്നും കേക്കും കൈകൊട്ടുമൊക്കെയായി അടിപൊളി ആയിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

ആലപ്പുഴ കൊറ്റംകുളങ്ങര കണ്ടനാട്ട് വീട്ടില്‍ കേശവമേനോന്റെയും അമ്മുക്കുട്ടിയുടെയും മകളായി 1956 ല്‍ ജനിച്ച മനോഹരി സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ കലാവാസന പ്രകടിപ്പിച്ചിരുന്നു. പിന്നീട് ആശാന്മാരുടെ കീഴില്‍ നൃത്തവും അഭ്യസിച്ചു. ഒന്നര വര്‍ഷത്തോളം തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത അക്കാഡമിയിലും പഠിച്ചു. തുമ്പോളി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ദൃശ്യ കലാവേദി എന്ന അമേച്വര്‍ നാടക ട്രൂപ്പ് നടത്തിയിരുന്ന ജോയി ആന്റണിയുമായി പ്രണയത്തിലായി. ഇവരുടെ നാടകമായിരുന്നു ആദ്യ അരങ്ങ്. 1972 ല്‍ വിവാഹം കഴിച്ചു. വിവാഹശേഷം ചെട്ടികുളങ്ങരയിലേക്ക് താമസം മാറി.

ചെട്ടികുളങ്ങര ഹൈസ്‌കൂളില്‍ എട്ട് വര്‍ഷക്കാലം നൃത്താദ്ധ്യാപികയായി ജോലി ചെയ്തു. അത് നഷ്ടപ്പെട്ടതോടെ പ്രൊഫഷണല്‍ നാടക രംഗത്ത് ഉറച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. 40 വര്‍ഷക്കാലം 18 നാടക ട്രൂപ്പുകളിലായി 36 പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു. തിരുവനന്തപുരം, കൊല്ലം, ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, കോട്ടയം, കായംകുളം, പാല, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍.എന്‍.പിള്ളയോട് ഇന്നും ആരാധനയാണ്. വിശ്വകേരളയുടെ ക്രോസ്സ്ബെല്‍റ്റ്, എന്‍.ഒ.സി. , കാപാലിക, പ്രേതലോകം, വിഷമവൃത്തം തുടങ്ങിയവയില്‍ അഭിനയിച്ചു.

അതുപോലെ, മനസ്സിനിണങ്ങിയ ഒരു കാലമായിരുന്നു പിരപ്പന്‍കോട് മുരളിയുടെ സംഘചേതനയുടെ സ്വാതിതിരുനാള്‍, സുഭദ്ര സൂര്യപുത്രി, വേലുത്തമ്പി, വിലയ്ക്കുവാങ്ങാം എന്നിവയില്‍ അഭിനയിച്ചിരുന്ന കാലം. 1991 ല്‍ ഭര്‍ത്താവ് അന്തരിച്ചു. തുമ്പോളിയിലേക്ക് താമസം മാറി. 2018 ല്‍ നാടക ജീവിതത്തോട് വിട പറഞ്ഞു.മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് ഈ വര്‍ഷം അരങ്ങ് മാറുകയാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തില്‍ നായകന്‍ ആസിഫ് അലിയുടെ അമ്മയായിട്ട് അഭിനയിച്ചു. ചിത്രം നവരാത്രി നാളില്‍ പ്രദര്‍ശനത്തിനെത്തും.

Read more topics: # thomas isac,# visit,# uppum mulakum,# mother house ,#
thomas isac visit uppum mulakum mother house

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES