'ലൂസിഫറി'നെ വെട്ടി ' ബോക്‌സ് ഓഫീസില്‍ കുതിച്ച് ചാട്ടവുമായി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍; കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത് പത്ത് ദിവസത്തില്‍ 11 കോടി വാരി 

Malayalilife
topbanner
 'ലൂസിഫറി'നെ വെട്ടി ' ബോക്‌സ് ഓഫീസില്‍ കുതിച്ച് ചാട്ടവുമായി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍;  കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത് പത്ത് ദിവസത്തില്‍ 11 കോടി വാരി 

കേരളത്തില്‍ അപ്രതീക്ഷിത തരംഗം ശൃഷ്ടിച്ച് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വലിയ താരനിര ഇല്ലാതിരുന്നിട്ടും വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഏരീസ് പ്ലക്‌സ് തീയേറ്ററിലെ റിപ്പോര്‍ട്ടുകള്‍. അതിനിടെ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് സിനിമ 10 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയതായുളള റിപ്പോര്‍ട്ടുകളാണ്  പുറത്തുവന്നത്. 10 ദിവസങ്ങള്‍കൊണ്ട് സിനിമ 11 കോടി രൂപയ്ക്ക് അടുത്താണ് കളക്ഷന്‍ നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

എന്നാല്‍ വെറും 17 ദിവസങ്ങള്‍കൊണ്ട് ഏരീസ് പ്ലക്‌സില്‍ നിന്നു മാത്രം ചിത്രം നേടിയത് 50 ലക്ഷം രൂപയാണ്. 18 ദിവസങ്ങള്‍കൊണ്ട് 50 ലക്ഷം രൂപ എന്ന 'ലൂസിഫറി'ന്റെ കളക്ഷന്‍ റെക്കോര്‍ഡാണ് 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' തകര്‍ത്തിരിക്കുന്നത്. ഏരീസ് പ്ലക്‌സില്‍ മാത്രം ദിനംപ്രതി 5 പ്രദര്‍ശനങ്ങളാണുള്ളത്. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നുളള വിഹിതമായി നിര്‍മ്മാതാക്കളിലേക്ക് എത്തിച്ചിട്ടുളളത് 5 കോടി രൂപയ്ക്ക് മുകളില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

പുതുമുഖങ്ങളെ അണിനിരത്തി ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ജോമോന്‍ ടി ജോണ്‍ ആണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തത്. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസ് നായകനും,  ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജനാണ് കേന്ദ്രകഥാപാത്രം ചെയ്തിരിക്കുന്നത്.

 വിനീത് ശ്രീനിവാസനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്ലസ്ടു കാലഘട്ടത്തില്‍ ഉണ്ടാവുന്ന പ്രണയവും സൗഹൃദവും സംഘര്‍ഷങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം.ആദ്യ ദിനങ്ങളില്‍ തന്നെ ഏരീസ് പ്ലക്‌സില്‍ പ്രേക്ഷകരില്‍നിന്നും ചിത്രത്തിന് വന്‍ സ്വീകാര്യത  ലഭിച്ചിരുന്നു. എല്ലാ പ്രദര്‍ശനങ്ങളിലും കുടുംബ പ്രേക്ഷകരുടെ സാനിധ്യവും ശ്രദ്ധേയമാണ്.

thaneer mathan dinangal collection

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES