Latest News

ക്ഷേത്രത്തില്‍ ബോനാലു ആഘോഷത്തില്‍ പങ്കെടുത്തതിന്റെ പേരല്‍ സൈബര്‍ ആക്രമണം കടുത്തു; എല്ലാ മതങ്ങളിലെയും നല്ല വശങ്ങള്‍ മാത്രം കണ്ട് വളരാനാണ് ഞാന്‍ പഠിച്ചിട്ടുള്ളത്; വിതുമ്പിക്കരഞ്ഞ് തെലുങ്ക് നടി ഫറിയ അബ്ദുള്ള 

Malayalilife
 ക്ഷേത്രത്തില്‍ ബോനാലു ആഘോഷത്തില്‍ പങ്കെടുത്തതിന്റെ പേരല്‍ സൈബര്‍ ആക്രമണം കടുത്തു; എല്ലാ മതങ്ങളിലെയും നല്ല വശങ്ങള്‍ മാത്രം കണ്ട് വളരാനാണ് ഞാന്‍ പഠിച്ചിട്ടുള്ളത്; വിതുമ്പിക്കരഞ്ഞ് തെലുങ്ക് നടി ഫറിയ അബ്ദുള്ള 

ഹെദരാബാദില്‍ നടന്ന പ്രശസ്തമായ ബോനാലു ആഘോഷങ്ങളില്‍ പങ്കെടുത്തതിന് പിന്നാലെ നേരിട്ട കടുത്ത സൈബര്‍ ആക്രമണങ്ങളില്‍ വിതുമ്പി തെലുങ്ക് നടി ഫറിയ അബ്ദുള്ള. തനിക്കെതിരെയുള്ള കടുത്ത അധിക്ഷേപങ്ങള്‍ കാരണം താന്‍ മനുഷ്യരെയോ മതങ്ങളെയോ നോക്കിക്കാണുന്ന രീതിയില്‍ മാറ്റമുണ്ടാകില്ലെന്ന് താരം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം തന്റെ അനുഭവം തുറന്നുപറഞ്ഞത്. 

ഓഗസ്റ്റ് 10-ന് മീരാലം മണ്ഡിയിലെ ശ്രീ മഹാങ്കാളേശ്വര അമ്മവാരി ക്ഷേത്രത്തില്‍ നടന്ന ബോനാലു ആഘോഷങ്ങളിലാണ് ഫറിയ പങ്കെടുത്തത്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് തോളില്‍ 'ബോനം' ഏന്തി മറ്റു ഭക്തര്‍ക്കൊപ്പം താരം ആഘോഷങ്ങളില്‍ പങ്കാളിയാവുകയായിരുന്നു. എന്നാല്‍ ഹിന്ദു ആഘോഷത്തില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ഒരുവിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ നടിക്കെതിരെ കടുത്ത വിമര്‍ശനവും അധിക്ഷേപവും ഉന്നയിക്കുകയായിരുന്നു. 

 തുടര്‍ന്ന് തന്റെ കുടുംബത്തെക്കുറിച്ചും വളര്‍ന്നുവന്ന സാഹചര്യങ്ങളെക്കുറിച്ചും ഫറിയ വിഡിയോയില്‍ സംസാരിച്ചു. 'എന്റെ പിതാവ് ഇസ്ലാം മതം സ്വീകരിച്ചയാളാണ്. ആ മതത്തെ അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്. എല്ലാ മതങ്ങളിലെയും നല്ല വശങ്ങള്‍ മാത്രം കണ്ട് വളരാനാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. ഇസ്ലാം മതത്തിന്റെ നല്ല കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ എപ്പോഴും കണ്ടിട്ടുള്ളത്. എന്നെ വെറുക്കുന്നവര്‍ക്കും നല്ലത് മാത്രമേ ഞാന്‍ ആശംസിക്കുന്നുള്ളൂ' - കണ്ണീരടക്കിക്കൊണ്ട് ഫറിയ പറഞ്ഞു. 

തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്ക് സ്നേഹം മാത്രമാണ് തിരിച്ചുനല്‍കാനുള്ളതെന്നും തന്റെ മനസ്സ് ശുദ്ധമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന ഫറിയ അബ്ദുള്ള 2021-ല്‍ പുറത്തിറങ്ങിയ 'ജാതി രത്നാലു' എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമയില്‍ ശ്രദ്ധേയയാകുന്നത്. 'രാവണാസുര', 'ലൈക് ഷെയര്‍ ആന്റ് സബ്സ്‌ക്രൈബ്', 'മത്തു വദലറ 2' തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

faria abdullah responds to islamists

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES