തെന്നിന്ത്യയില്‍ നെഗറ്റീവ് റോളുകളില്‍ തിളങ്ങിയ നടന്‍; തമിഴ് ബിഗ്‌ബോസിലും മത്സരാര്‍ത്ഥിയായി; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ നടന്‍ പൊന്നമ്പലം; താരത്തിന്റെയും മക്കളുടെയും ചികിത്സ ഏറ്റെടുത്ത് ഉലകനായകന്‍ കമലഹാസന്‍

Malayalilife
topbanner
തെന്നിന്ത്യയില്‍ നെഗറ്റീവ് റോളുകളില്‍ തിളങ്ങിയ നടന്‍; തമിഴ് ബിഗ്‌ബോസിലും മത്സരാര്‍ത്ഥിയായി; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍  നടന്‍ പൊന്നമ്പലം; താരത്തിന്റെയും മക്കളുടെയും ചികിത്സ ഏറ്റെടുത്ത് ഉലകനായകന്‍ കമലഹാസന്‍

നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് തമിഴ് നടന്‍ പൊന്നമ്പലം. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പൊന്നമ്പലത്തിന്റെ വീഡിയോ സമാഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. നടന്‍ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകള്‍ ഏറ്റെടുത്തിരിക്കയാണ് നടന്‍ കമല്‍ഹാസന്‍. ചെന്നൈയിലെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന പൊന്നമ്പലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട കമല്‍ ഉടന്‍ തന്നെ നടനുമായി ബന്ധപ്പെടുകയായിരുന്നു.

കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് പൊന്നമ്പലം ചികിത്സയില്‍ കഴിയുന്നത്. കമലിന്റെ ടീം നിരന്തരം പൊന്നമ്പലത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്. ഇത് കൂടാതെ പൊന്നമ്പലത്തിന്റെ രണ്ട് മക്കളുടെ ചികിത്സാ ചിലവും കമല്‍ഹാസന്‍ ഏറ്റെടുത്തിട്ടുണ്ട്. സ്റ്റണ്ട് മാന്‍ ആയി സിനിമാ രംഗത്തെത്തിയ പൊന്നമ്പലം, കമല്‍ഹാസന്റെ അപൂര്‍വ സഹോദരങ്ങളിലൂടെയാണ് അഭിനേതാവ് ആകുന്നത്. പിന്നീട് രജനീകാന്ത്, അജിത്ത്, വിജയ് തുടങ്ങിയവരുടെ സിനിമകളില്‍ വില്ലന്‍ വേഷത്തിലെത്തി. മലയാളത്തിലും അനേകം സിനിമകളില്‍ അഭിനയിച്ചു.ജയം രവിയുടെ കോമാളി സിനിമയിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരാര്‍ഥിയായും പൊന്നമ്പലം എത്തി. ആ പരിപാടി അവതരിപ്പിച്ചത് കമല്‍ഹാസന്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടി ഉഷാ റാണിയുടെ കുടുംബത്തിന് സഹായം ചെയ്ത  കമലഹാസന്റെ വാര്‍ത്ത എത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മറ്റൊരു കാരുണ്യ പ്രവര്‍ത്തനം കൂടി ശ്രദ്ധ നേടുന്നത്. 

Read more topics: # tamil actor,# ponnambalam,# in hospital
tamil actor ponnambalam in hospital

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES