Latest News

ഇരിങ്ങാലക്കുട സ്റ്റേഷനില്‍ എത്തി പക്ഷികള്‍ക്ക് കുടിവെള്ളം നല്കാനായി ചട്ടികള്‍ ഒരുക്കി നിര്‍ദ്ദേശം നല്കി സുരേഷ് ഗോപി; പത്ത് ചട്ടികള്‍ തന്റെ വകയും നല്കാമെന്ന് പറഞ്ഞ് മടക്കം; വൈറലായി വീഡിയോ

Malayalilife
ഇരിങ്ങാലക്കുട സ്റ്റേഷനില്‍ എത്തി പക്ഷികള്‍ക്ക് കുടിവെള്ളം നല്കാനായി ചട്ടികള്‍ ഒരുക്കി നിര്‍ദ്ദേശം നല്കി സുരേഷ് ഗോപി; പത്ത് ചട്ടികള്‍ തന്റെ വകയും നല്കാമെന്ന് പറഞ്ഞ് മടക്കം; വൈറലായി വീഡിയോ

പക്ഷികള്‍ക്ക് ദാഹജലം ഒരുക്കുവാന്‍ ചട്ടികള്‍ വിതരണം ചെയ്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നിരവധി പേര്‍ക്ക് സഹായവുമായി മുമ്പി നില്ക്കുന്ന നടന് അനുകമ്പ മനുഷ്യരോട് മാത്രമല്ല, പക്ഷികളോടുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലാണ് പക്ഷികള്‍ക്ക് കുടിക്കാനായുള്ള വെള്ളം വെക്കുന്ന മണ്‍ചട്ടി വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലാണ് നടന്‍ നേരിട്ടെത്തി പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കാന്‍ നിര്‍ദ്ദേശം നല്കിയത്.ചട്ടികള്‍ തൃശൂര്‍ സ്റ്റേഷനിലും കൊടുക്കാമെന്നും പറയുന്നുണ്ട്. ചട്ടികള്‍ നല്‍കുന്നതിനൊപ്പം അതെങ്ങനെ വയ്ക്കണമെന്നും അദ്ദേഹം സ്റ്റേഷന്‍ മാസ്റ്ററോട് പറഞ്ഞുകൊടുക്കുന്നുണ്ട്.

കേരളത്തിലെ പല മണ്ഡലങ്ങളും ബി ജെ പിക്കൊപ്പം വരുമെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ആരെ കുറിച്ചും ആരോപണങ്ങളില്ല. ഇങ്ങോട്ട് സ്നേഹിച്ചാല്‍ അങ്ങോട്ടും സ്നേഹിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള കര്‍മ്മമായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Read more topics: # സുരേഷ് ഗോപി
suresh gopi irinjalakuda railway

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES