Latest News

താനുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധമായും ക്വാറന്റൈനിൽ പോകണമെന്ന് സുരാജ് വെഞ്ഞാറമ്മൂട്; എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും മുന്നറിയിപ്പ്

Malayalilife
topbanner
താനുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധമായും ക്വാറന്റൈനിൽ പോകണമെന്ന് സുരാജ് വെഞ്ഞാറമ്മൂട്; എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും മുന്നറിയിപ്പ്

പുതിയ സിനിമയുടെ സെറ്റിലില്‍ വച്ച് പൃഥ്വിരാജ് സുകുമാരന് കോവിഡ് സ്ഥീരീകരിച്ചു എന്ന വാര്‍ത്ത ഇന്നാണ് താരം ആരാധകരുമായി പങ്കുവച്ചതത്. ഇതിന്റെ പശ്ചാത്തലത്തില്‍ ലൊക്കേഷനില്‍ ഒപ്പമുണ്ടായിരുന്നവരും ക്വറന്റൈനിലാണ്. അതേസമയം പൃഥ്വിരാജിനൊപ്പം സിനിമയില്‍ അഭിനയിച്ച സുരാജ് വെഞ്ഞാറമൂടും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വറന്റൈനില്‍ പോകണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്

സുരാജ് വെഞ്ഞാറമ്മൂടിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്

പ്രിയരേ, ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ രാജുവിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിങ് നടന്ന വേളയില്‍ ആ ചിത്രത്തിന്റെ ഭാഗമായതുകൊണ്ടും അവരുമായി സമ്പര്‍ക്കം ഉള്ളതുകൊണ്ടും ഞാന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുയാണ്, ആയതിനാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായും ജനഗണമനയുടെ അണിയറപ്രവര്‍ത്തകരുമായും സമ്പര്‍ക്കം വന്നവര്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു...

എന്ന് നിങ്ങളുടെ സ്വന്തം

സുരാജ് വെഞ്ഞാറമൂട്

ഒക്ടോബര്‍ 7 മുതലാണ് ജനഗണമനയുടെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തതെന്നും. കോവിഡ് മുന്‍കരുതലുകള്‍ പൂര്‍ണമായി സ്വീകരിച്ചിരുന്നുവെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഷൂട്ടിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ കോവിഡ് പൊസിറ്റിവായി. ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നും പൃഥ്വിരാജ്. ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ജനഗണമന. പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടിലുള്ളവര്‍ ക്വറന്റൈനില്‍ പോകുമെന്നും പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞിരുന്നു. എറണാകുളത്ത് ആലുവയിലായിരുന്നു ജനഗണമന ചിത്രീകരണം. കുറച്ചു ദിവസങ്ങളായി ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് താരത്തിനും സംവിധായകനും കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍.

''''ഒക്ടോബര്‍ ഏഴു മുതല്‍ ഡിജോ ജോസ് ആന്റണിയുടെ 'ജനഗണമന' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു ഞാന്‍. കോവിഡ് മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഞങ്ങള്‍ ഷൂട്ടിങ് മുന്നോട്ട് കൊണ്ടുപോയത്. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കോര്‍ട്ട് റൂം ഷൂട്ട് കഴിഞ്ഞതിന്റെ അവസാനദിവസം വീണ്ടും ഞങ്ങള്‍ ടെസ്റ്റ് നടത്തി. നിര്‍ഭാഗ്യവശാല്‍, ടെസ്റ്റ് പോസിറ്റീവ് ആവുകയും ഞാന്‍ ഐസലേഷനില്‍ പ്രവേശിച്ചിരിക്കുകയുമാണ്. ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല, മറ്റ് ബുദ്ധിമുട്ടുകളുമില്ല.'' കോവിഡ് പോസിറ്റീവ് വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് പൃഥ്വിരാജ് പറയുന്നു.

താനുമായി ഇടപഴകിയവരും ഐസലേഷനില്‍ പ്രവേശിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും താര്യം വ്യക്തമാക്കി.
 

Read more topics: # suraj venjaramoodu,# quarentine,# covid
suraj venjaramoodu in quarentine

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES