Latest News

തൊണ്ടിമുതലിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും വീണ്ടും; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
തൊണ്ടിമുതലിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും വീണ്ടും; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജോഡികളായി അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളിമനസില്‍ ഇടംപിടിച്ചവരാണ് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും. സൂപ്പര്‍ഹിറ്റായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുകയാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മഹത്തായ ഭാരതീയ അടുക്കള എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.

സുരാജിന്റേയും നിമിഷയുടേയും വിവാഹചിത്രമാണ് പോസ്റ്ററില്‍. ടൊവിനോ നായകനായി എത്തിയ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‌സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‌നിധിന്പണിക്കര്. ഡിജോ അഗസ്റ്റിന്, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്മ്മാണം.
 

Suraj Venjaramoodu and Nimisha Sajayan join ups for The Great Indian Kitchen

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക