Latest News

സീരിയല്‍ മേഖലയെ പിടിച്ചുലച്ച് കോവിഡ്; ചാക്കോയും മേരിയും സെറ്റിലെ 22ഓളം പേര്‍ക്ക് പോസിറ്റീവ്; രോഗം ബാധിച്ച് നടി മോനിഷയും

Malayalilife
സീരിയല്‍ മേഖലയെ പിടിച്ചുലച്ച് കോവിഡ്; ചാക്കോയും മേരിയും സെറ്റിലെ 22ഓളം പേര്‍ക്ക് പോസിറ്റീവ്; രോഗം ബാധിച്ച് നടി മോനിഷയും

മികച്ച അഭിപ്രായമാണ് എന്നും മഴവില്‍ മനോരമയിലെ സീരിയലുകള്‍ക്ക് ഉള്ളത്. മനോരമ ആഴ്ചപതിപ്പിലെ ജനപ്രീതി നേടിയ നോവലുകളാണ് സീരിയലായി എത്തുന്നത്. ഇപ്പോള്‍ മനോരമയില്‍ ഹിറ്റ് സീരിയലായി മുന്നേറുന്നത് ചാക്കോയും മേരിയും ആണ്. കണ്ണുകാണാത്ത ചാക്കോയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം. ഇതില്‍ നായികമാരില്‍ ഒരാളായ നീലാംബരി എന്ന കഥാപാത്രമായി എത്തുന്നത് നടി മോനിഷയാണ്. ഇപ്പോള്‍ താരത്തിന് കോവിഡ് ബാധിച്ചുവെന്ന വാര്‍ത്തയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

മഞ്ഞുരുകുംകാലത്തിലെ ജാനിക്കുട്ടിയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് മോനിഷ എന്ന വയനാട്ടുകാരി. മഞ്ഞുരുകും കാലം തീര്‍ന്നതിന് പിന്നാലെ നടി വിവാഹിതയായിരുന്നു. പിന്നീട് തമിഴ് സീരിയലില്‍ നായികയായി മോനിഷയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ചാക്കോയും മേരിയും. എന്നാലിപ്പോള്‍ ഷൂട്ടിങ്ങ് സെറ്റിലെ 22 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. തനിക്ക് കൊവിഡ് പോസിറ്റീവായ വിവരം മോനിഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ക്വാറന്റൈനില്‍ നിന്നുമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു

ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മറ്റുള്ളവരും ടെസ്റ്റിന് വിധേയരായത്. ഈ സാഹചര്യത്തില്‍ സീരിയലിന്റെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. താരങ്ങളടക്കം എല്ലാവരേയും സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഞങ്ങളെല്ലാവേരയും പരിശോധിച്ചു. 22 ഓളം പേര്‍ പോസിറ്റീവാണ്. എല്ലാ മുന്‍കരുതലുമെടുത്തിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇത് സംഭവിച്ചു. മിക്കവര്‍ക്കും യാതൊരു ലക്ഷണവുമില്ലായിരുന്നു. എല്ലാവര്‍ക്കും അവശ്യമായ മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. ഐസൊലേഷനില്‍ കഴിയുകയാണ് എന്നായിരുന്നു സീരിയലിലെ ഒരു താരത്തിന്റെ പ്രതികരണം. പരമ്പരയിലെ മറ്റൊരു താരമായ അര്‍ച്ചന സുശീലനേയും പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. എന്നാല്‍ അര്‍ച്ചനയുടെ ഫലം നെഗറ്റീവാണ് ഇതും അര്‍ച്ചന ആരാധകരോട് പങ്കുവച്ചിരുന്നു.

covid cases incresing in malayalam serial industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക