കൊച്ചി രാജാവ്, സിഐഡി മൂസ തുടങ്ങി നിരവധി ചിത്രങ്ങളലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീര്‍ സുകുമാരന്‍. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും 2012ല്‍ വിനയന്‍ സംവിധാനം ചെയ്ത 'ഡ്രാക്കുള' എന്ന ചിത്രം സുധീര്‍ സുകുമാരന്റെ കരിയറില്‍ വലിയ വഴിത്തിരിവായി.ഇപ്പോള്‍ താന്‍ അനുഭവിച്ച ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം. ഭാര്യയോടൊപ്പം സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്.
'മൂന്ന് വര്‍ഷം ഒരു സ്ത്രീ എന്നെ അവരുടെ കീപ്പ് ആയി കൊണ്ടു നടന്നു. എനിക്ക് ഇഷ്ടം പോലെ പൈസ തന്നു. വലിയൊരു ആളാണ്. അവരുടെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു ഞാന്‍. ആ സമയത്ത് എനിക്ക് പടമൊന്നും ഇല്ലായിരുന്നു. അവരുടെ സാമ്പത്തിക കാര്യങ്ങളും മറ്റും നോക്കിയിരുന്നതും ഞാനാണ്. പക്ഷെ ചതിയായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ തേച്ചു, എന്നെ ഒഴിവാക്കി വിട്ടു'.
ഞാന്‍ ഇത് ആരോട് പറയും? എനിക്കാര് നീതി തരും? കോടതിയില്‍ പറഞ്ഞാല്‍ എനിക്ക് നീതി കിട്ടുമോ? എന്റെ ഭാര്യയുടെ മുന്നില്‍ വച്ചാണ് ഞാനിത് പറയുന്നത്' സുധീര്‍ പറഞ്ഞു. സ്ഥലം എഴുതി തരാം പുള്ളിയെ വിട്ടു കൊടുക്കുമോയെന്ന് അവര്‍ ചോദിച്ചതായി ഭാര്യ പ്രിയയും അഭിമുഖത്തില്‍ പറഞ്ഞു
എന്റെ ആരോഗ്യവും സിക്‌സ് പാക്കും ഒക്കെ ഉണ്ടായിരുന്ന സമയത്ത് എന്നെ പലരും ഉപയോഗിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഒന്നും അറിയാത്ത കാലത്ത് എന്നെ ഒരുപാട് ആണുങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അന്ന് ബോധമില്ല, എന്ത് അറിയാനാണ്? അതിനൊക്കെ ആരോട് പോയാണ് പരാതിപ്പെടുകയെന്ന് അദ്ദേഹം ചോദിച്ചു.