Latest News

സിനിമയില്‍ വരും മുമ്പ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്; ഇപ്പോള്‍ ഓരോന്നായി ചെയ്തു നോക്കുന്നു; പ്ലംബിങ് ജോലിയുമായി നടന്‍ സുധീര്‍; താന്‍ അല്‍ഫാമിന്റെ ശത്രുവല്ലെന്നും അല്‍ഫാം കഴിക്കാന്‍ പാടില്ലെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് നടന്‍

Malayalilife
 സിനിമയില്‍ വരും മുമ്പ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്; ഇപ്പോള്‍ ഓരോന്നായി ചെയ്തു നോക്കുന്നു; പ്ലംബിങ് ജോലിയുമായി നടന്‍ സുധീര്‍; താന്‍ അല്‍ഫാമിന്റെ ശത്രുവല്ലെന്നും അല്‍ഫാം കഴിക്കാന്‍ പാടില്ലെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് നടന്‍

വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാളികള്‍ക്ക് നടന്‍ സുധീര്‍ സുകുമാരനെ പരിചയം. കൊച്ചിരാജാവിലെ സുധീറിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതുമാണ്. ഡ്രാക്കൂള സിനിമയില്‍ ഡ്രാക്കൂളയായും സുധിര്‍ വേഷമിട്ടു. കഴിഞ്ഞ ദിവസമാണ് നടന്‍ അല്‍ഫാം സ്ഥിരമായി കഴിച്ചത് മൂലമാകാം തനിക്ക് കാന്‍സര്‍ പിടിപെടാന്‍ കാരണെന്ന്് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നൂ, ഇതിന് പിന്നാലെ നടന്‍ പങ്ക് വച്ചൊരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

പ്ലബ്ബിങ് ജോലി ചെയ്യുന്ന വീഡിയോ പങ്കുവച്ചു കൊണ്ടാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമാ സംഘടനയ്ക്കുള്ളില്‍ രൂക്ഷമായ പോര് നടന്നു കൊണ്ടിരിക്കവെയാണ് സുധീറിന്റെ പോസ്റ്റ് എത്തിയിരിക്കുന്നത്.

'സിനിമയില്‍ വരും മുമ്പ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്.. ഇപ്പോള്‍ ഓരോന്നായി ചെയ്തു നോക്കുന്നു.. ഇതില്‍ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്..' എന്നാണ് സുധീര്‍ വീഡിയോക്കൊപ്പം കുറിച്ചത്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് സുധീര്‍ മറുപടി നല്‍കിയിട്ടുമുണ്ട്.

കാന്‍സറിനെ അതിജീവിച്ച വ്യക്തിയാണ് സുധീര്‍. 2021ല്‍ ആണ് താരത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. ആത്മവിശ്വാസമാണ് കാന്‍സറില്‍ നിന്ന് തന്നെ അതിജീവിപ്പിച്ചതെന്ന് താരം പറഞ്ഞിരുന്നു. മലാശയ കാന്‍സര്‍ ആയിരുന്നു സുധീറിനെ ബാധിച്ചത്.

എന്നാല്‍ താന്‍ അല്‍ഫാമിന്റെ ശത്രുവല്ല താനെന്നും.വര്‍ക്ക് ഔട്ട് ചെയ്യുകയും ആരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന തനിക്ക് എങ്ങനെ കാന്‍സര്‍ വന്നു എന്ന് ആലോചിച്ചപ്പോള്‍ ഭക്ഷണശീലമാകാം കാരണം എന്ന് സ്വയം തോന്നുകയായിരുന്നു.  അല്‍ഫാം, ചുട്ടെടുത്ത ചിക്കന്‍ തുടങ്ങിയവ സ്ഥിരമായി കഴിക്കുമായിരുന്നു, കരിഞ്ഞ ഭക്ഷണം സ്ഥിരമായി കഴിച്ചത് കാന്‍സര്‍ വരാന്‍ ഒരു കാരണമായിരിക്കും എന്നാണ് പറഞ്ഞത്. അല്ലാതെ ഡോക്ടര്‍മാര്‍ അങ്ങനെയൊന്നും തന്നോട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുധീര്‍ സുകുമാരന്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.

താന്‍ പറഞ്ഞതുകേട്ട് അല്‍ഫാമിനെ പേടിക്കണ്ട, മാംസഭക്ഷണം വൃത്തിയായി കരിയാതെ കഴിക്കുന്നതിനൊപ്പം പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതാണ് നല്ലതെന്നും സുധീര്‍ വ്യക്തമാക്കിഞാന്‍ അല്‍ഫാമിനെതിരെ പറഞ്ഞിട്ടില്ല. അല്‍ഫാം കഴിക്കുമ്പോള്‍ കരിഞ്ഞ ഭാഗം കഴിക്കുന്നത് ആരോഗ്യകരമല്ല എന്നാണ് പറഞ്ഞത്. എനിക്ക് വന്നത് കോളന്‍ കാന്‍സര്‍ ആണ്.  

  ഈ ആരോഗ്യദൃഡഗാത്രനായ മറ്റ് അസുഖങ്ങളൊന്നും ഇല്ലാത്ത എനിക്ക് അസുഖം വരാന്‍ കാരണം എന്താണെന്ന് ഞാന്‍ ആലോചിച്ചപ്പോള്‍ അത് എന്റെ ഭക്ഷണ ശീലമാകാം എന്നൊരു തോന്നല്‍ വന്നു.  കോളന്‍ കാന്‍സര്‍ വരാന്‍ ഒരു കാരണം നമ്മുടെ ഭക്ഷണ ശീലം കൂടി ആണല്ലോ. എനിക്ക് കുടുംബത്തില്‍ പാരമ്പര്യമായി കാന്‍സര്‍ ഇല്ല. ബോഡി ബില്‍ഡിങ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ സ്ഥിരം കഴിക്കുന്നത് അല്‍ഫാം ആയിരുന്നു.  അതുകൊണ്ടാണ് കരിഞ്ഞ ഭക്ഷണമായിരിക്കും അസുഖം വരാന്‍ കാരണമെന്ന് തോന്നിയത്

ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ പ്രോട്ടീന്‍ കിട്ടാനായി പകുതി വേവിച്ച ചിക്കന്‍ കഴിക്കാന്‍ ആണ് എന്നോട് ട്രെയിനര്‍ പറഞ്ഞിരുന്നത്. അത് നല്ല പ്രോട്ടീന്‍ ആണ്.  പക്ഷേ പകുതി വേവിച്ചത് എനിക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് കുറച്ച് ചാര്‍ക്കോളില്‍ കയറ്റി കരിച്ച് എടുക്കാന്‍ പറയും. അങ്ങനെ കരിഞ്ഞ അല്‍ഫാം, ചിക്കന്‍ ചുട്ടത് ഒക്കെ ആയിരുന്നു ഞാന്‍ മിക്കവാറും കഴിക്കുക. അത് സ്ഥിരം കഴിച്ചതു കൊണ്ടായിരിക്കും എനിക്ക് ഈ അസുഖം വന്നത് എന്ന് ഞാന്‍ ഉറപ്പിച്ചു.  

ഇറച്ചി കഴിക്കുമ്പോള്‍ നമ്മള്‍ അതിന്റെ കൂടെ പച്ചക്കറികളും കഴിക്കണം. പക്ഷേ ഞാന്‍ പച്ചക്കറി അധികം കഴിക്കില്ലായിരുന്നു. ഈ അനുഭവമാണ് ഞാന്‍ പങ്കുവച്ചത്. ഇത് കഴിച്ചതുകൊണ്ടാണ് കാന്‍സര്‍ വന്നത് എന്ന് പറഞ്ഞിട്ടില്ല. കരി കഴിച്ചതുകൊണ്ടാണ് കാന്‍സര്‍ വന്നതെന്ന് ഒരു ഡോക്ടര്‍മാരും പറഞ്ഞിട്ടില്ല. ഞാന്‍ സ്വയം ആ നിഗമനത്തില്‍ എത്തിയതാണ്.  ഇപ്പോള്‍ എന്റെ വിഡിയോ കണ്ടിട്ട് ഡോക്ടര്‍മാര്‍ അത് ശരി വക്കുന്നുമുണ്ട്.  

 കുറച്ച് ഹോട്ടലുകാര്‍ എന്നെ വിളിച്ചിരുന്നു, നിങ്ങള്‍ ഞങ്ങളുടെ വയറ്റത്തടിക്കുമോ എന്ന് ചോദിച്ചു. അല്‍ഫാം കഴിക്കാന്‍ പാടില്ല, കാന്‍സര്‍ വരും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, എനിക്ക് ഇപ്പോഴും അല്‍ഫാം ഇഷ്ടമാണ് കഴിക്കുകയും ചെയ്യും. പക്ഷേ അത് വൃത്തിയായി ഉണ്ടാക്കി കരിക്കാതെ കഴിക്കണം എന്നുമാത്രമാണ് ഞാന്‍ പറഞ്ഞത്. ചുട്ടു കഴിക്കുന്നത് പ്രശ്‌നമാണ്.  ഞാന്‍ വിവാദം ഉണ്ടാക്കാനോ ആരുടെയെങ്കിലും അന്നം മുട്ടിക്കാനോ പറഞ്ഞതല്ല. ഞാന്‍ പറഞ്ഞതുകാരണം അല്‍ഫാമിനെപ്പറ്റി വലിയൊരു വിവാദം ഉണ്ടാക്കേണ്ട ആവശ്യമേ ഇല്ല. ഞാന്‍ അല്‍ഫാമിന്റെ ശത്രുവല്ലെന്നും നടന്‍ പറഞ്ഞു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sudhir Sukumaran (@sudhir_actor)

sudheer sukumaran viral video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES