Latest News

മൂലയ്ക്ക് ഇരുന്ന എന്നെ ആരും വിളിച്ചില്ല; അവസാനം ഒന്ന് വിളിക്കൂ എന്ന് പറയേണ്ടി വന്നു;വിളിച്ചിട്ട് വന്നതാണ്, എന്നിട്ട് അപമാനിച്ചു; വേദിയില്‍ പ്രതിഷേധം അറിയിച്ച് ഇറങ്ങി പോകുന്ന നടന്‍ സുധീറിന്റെ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
മൂലയ്ക്ക് ഇരുന്ന എന്നെ ആരും വിളിച്ചില്ല; അവസാനം ഒന്ന് വിളിക്കൂ എന്ന് പറയേണ്ടി വന്നു;വിളിച്ചിട്ട് വന്നതാണ്, എന്നിട്ട് അപമാനിച്ചു; വേദിയില്‍ പ്രതിഷേധം അറിയിച്ച് ഇറങ്ങി പോകുന്ന നടന്‍ സുധീറിന്റെ വീഡിയോ വൈറലാകുമ്പോള്‍

ഡ്രാക്കൂള സിനിമയിലെ നായകനായിട്ടാണ് സുധീര്‍ സുകുമാരന്‍ മലയാളികളുടെ മനസില്‍ നിറയുന്നത്. അവിടുന്നിങ്ങോട്ട് കൈനിറയെ സിനിമകള്‍ താരത്തിന് ലഭിച്ചു. കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നെങ്കിലും കിട്ടിയ കഥാപാത്രങ്ങളൊക്കെ വ്യത്യസ്തമാക്കാന്‍ താരത്തിന് സാധിച്ചു. മലയാള സിനിമയിലെ സ്‌റ്റൈലിഷ് വില്ലന്‍ എന്ന വിശേഷണമാണ് പിന്നീട് സുധീറിന് ലഭിച്ചത്. ഇടയ്ക്ക് ജീവിതത്തില്‍ വലിയ ആരോഗ്യപ്രശ്നങ്ങളൊക്കെ സുധീറിന് നേരിടേണ്ടി വന്നു.

കാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് മടങ്ങി വന്ന കഥ നടന്‍ പറഞ്ഞിരുന്നു. മാത്രമല്ല തനിക്ക് കാന്‍സര്‍ വരാന്‍ കാരണമായ സംഭവത്തെ കുറിച്ചും അടുത്തിടെ നടന്‍ വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇപ്പോഴിതാ താനൊരു പൊതുവേദിയില്‍ അപമാനിക്കപ്പെട്ടതിന്റെ വിഷമം പറയുന്ന സുധീറിന്റെ വീഡിയോ ആണ് വൈറലാവുന്നത്. സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റികളും മറ്റും പങ്കെടുത്തൊരു പരിപാടിയില്‍ അതിഥിയായി സുധീറും പങ്കെടുത്തിരുന്നു.ക്ഷണം സ്വീകരിച്ച് എത്തിയിട്ടും അവഗണിച്ചതോടെ സുധീര്‍ സ്റ്റേജിലേക്ക് കയറി വന്ന് തനിക്ക് ഏറ്റ അപമാനവും സങ്കടവും  വേദിയെ അറിയിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.


എന്നാല്‍ പരിപാടിയില്‍ വന്ന താന്‍ പിന്നിലിരുന്നു എന്ന കാരണത്താല്‍ വേദിയിലേക്ക് വിളിച്ചില്ലെന്നാണ് നടന്‍ പരാതിയായി ഉന്നയിച്ചത്. വിളിച്ച് വരുത്തി അപമാനിക്കുന്നത് പോലെ പെരുമാറിയതോടെ നടന്‍ സ്റ്റേജിലേക്ക് സ്വയം കയറി വരികയായിരുന്നു. ശേഷം തനിക്ക് ഇവിടുന്ന് ഉണ്ടായത് മോശം അനുഭവം ആണെന്നും അതിവിടെ തുറന്ന് പറയുകയാണെന്നും പറയുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് സംഭവം വൈറലാവുന്നത്. പത്ത് നൂറ് പടത്തില്‍ അഭിനയിച്ചിട്ടും ആ മൂലയ്ക്ക് ഇരുന്ന എന്നെ ആരും വിളിച്ചില്ല. അവസാനം എന്നെ ഒന്ന് വിളിക്കൂ എന്ന് പറയേണ്ടി വന്നു. ഇത് ശരിക്കും വളരെ ബോറായി പോയി. ഇത് ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ ശരിയാവില്ല. എല്ലാവരെയും വിളിച്ച് കൊടുത്തു. പക്ഷേ എനിക്ക് മാത്രം തന്നില്ല ശരിക്കും ഇത് മോശമായി പോയി. എന്നാണ് സുധീര്‍ പറയുന്നത്. പിന്നാലെ വേദിയില്‍ വെച്ച് കൊടുക്കുന്ന ചെടി സമ്മാനമായി നടന്‍ വാങ്ങിക്കുകയും ചെയ്തു.

സെലിബ്രിറ്റികളോട് മുന്നിലേക്ക് വന്നിരിക്കാന്‍ പറഞ്ഞതാണ്, എന്നിട്ടും ചെയ്യാത്തത് കൊണ്ടല്ലേ എന്നാണ് ഇതിന് വിശദീകരണമായി അവതാരക പറഞ്ഞത്. ഇതോടെ ഞാനത്ര വലിയ സെലിബ്രിറ്റിയൊന്നുമല്ല, ഞാനൊരു മനുഷ്യനാണ്. അതൊന്നും പറയേണ്ടതില്ല, സീറ്റ് നോക്കിയാണോ വ്യക്തികളെ ക്ഷണിക്കുന്നത്. എവിടെ ഇരിക്കുന്നു എന്നതിലൊന്നും കാര്യമില്ല. പുറകില്‍ ഇരുന്നെന്ന് കരുതി സെലിബ്രിറ്റി അല്ലാതാവില്ലല്ലോ... എന്നുമൊക്കെ പറഞ്ഞാണ് സുധീര്‍ സ്റ്റേജില്‍ നിന്നും താഴേക്ക് ഇറങ്ങുന്നത്.

പിന്നാലെ നടനെ ആശ്വസിപ്പിച്ച് കൊണ്ട് നടനും സോഷ്യല്‍ മീഡിയ താരവുമായ ബിനീഷ് ബാസ്റ്റിനും എത്തിയിരുന്നു. ഈ പാവപ്പെട്ടവനെ ഒക്കെ വിളിച്ചോ എന്നാണ് സുധീര്‍ ബിനീഷിനെ കുറിച്ച് പറഞ്ഞത്. പിന്നാലെ പരിപാടിയുടെ സംഘാടകര്‍ സുധീറിനെ ആശ്വസിപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയുമൊക്കെ ചെയ്താണ് അവിടെ ഉണ്ടായ വീഴ്ചയില്‍ നടനോട് മാപ്പ് പറഞ്ഞത്. 

എന്നാല്‍ ഏത് ആര്‍ട്ടിസ്റ്റ് ആയാലും ചെറുതോ വലുതോ എന്നതല്ല, അവരെ വിളിച്ച് വരുത്തിയിട്ട് അപമാനിപ്പിക്കരുത്.ഭയങ്കര ബാറാണ്. ഞാന്‍ വേറൊരു സ്ഥലത്ത് ആയിരുന്നു. അവിടുന്ന് ഈ പരിപാടിയിലേക്ക് വിളിച്ചത് കൊണ്ടാണ് അവിടുന്ന് ഇങ്ങോട്ട് വരുന്നത്. സെലിബ്രിറ്റിയാണെങ്കില്‍ മുന്നിലിരിക്കണമെന്നാണ് അവതാരക പറയുന്നത്. അതെന്ത് ന്യായമാണെന്ന് നടന്‍ ചോദിക്കുന്നു. സുധീറിനെ വേദിയിലേക്ക് വിളിക്കാന്‍ വൈകിയതില്‍ വളരെ വിഷമമുണ്ടെന്നും പ്ലാന്‍ ചെയ്ത പ്രകാരമല്ല കാര്യങ്ങള്‍ നടന്നതെന്നും സംഘാടകന്‍ വിശദീകരണമായി പറഞ്ഞു. ഇതോടെ സാരമില്ലെന്നും കഴിഞ്ഞ കാര്യത്തില്‍ തനിക്ക് വിഷമമില്ലെന്നുമൊക്കെ പറഞ്ഞിട്ടാണ് സുധീര്‍ അവിടെ നിന്നും പോവുന്നത്.
 

sudheer sukumaran insulted vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES