Latest News

ലിയോയിലെ ആദ്യ ഗാനമായി എത്തിയ നാ റെഡിക്ക് കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്; ഗാനത്തിലെ ചില ഭാഗങ്ങള്‍ മുറിച്ച് മാറ്റാന്‍ നിര്‍ദ്ദേശം  

Malayalilife
 ലിയോയിലെ ആദ്യ ഗാനമായി എത്തിയ നാ റെഡിക്ക് കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്; ഗാനത്തിലെ ചില ഭാഗങ്ങള്‍ മുറിച്ച് മാറ്റാന്‍ നിര്‍ദ്ദേശം   

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ' ലിയോ'. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. ലിയോയുടേതായി നേരത്തെ പുറത്തുവിട്ട ഗാനത്തിനെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

രണ്ട് മാസം മുമ്പ് റിലീസ് ചെയ്തതായിരുന്നു ലിയോയിലെ ആദ്യ ഗാനം. നാ റെഡി എന്ന ഗാനമായിരുന്നു ഓണ്‍ലൈനില്‍ ചര്‍ച്ചയായത്. ഇപ്പോള്‍ ആ ഗാനത്തിന് ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി). പുകവലിയെയോ മദ്യപാനത്തെയോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ക്കും വരികള്‍ക്കും എതിരെയാണ് സെന്‍സര്‍ ബോര്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. 

പത്താധു ബോട്ട്ല് നാ കുടിക്കായെന്ന് തുടങ്ങുന്ന വരികള്‍ മാറ്റണം എന്നാണ് ആവശ്യം. വിജയ് പുകവലിക്കുന്ന, പ്രത്യേകിച്ച് ക്ലോസ് അപ് ഷോട്ടുകള്‍ മാറ്റുകയും കുറക്കുകയോ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയ്ക്കാണ് തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ലിയോയില്‍ പാട്ടുകള്‍ കുറവായിരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അനിരുദ്ധ രവിചന്ദറാണ് ലിയോയുടെ സംഗീതം. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Read more topics: # ലിയോ വിജയ്
song on leo censor instructions

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES