Latest News

ദളപതി വിജയ് - ലോകേഷ് കനകരാജ് ചിത്രം 'ലിയോ'; കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലന്‍ 

Malayalilife
 ദളപതി വിജയ് - ലോകേഷ് കനകരാജ് ചിത്രം 'ലിയോ'; കേരള വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലന്‍ 

കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങള്‍ ഒരുക്കി കേരളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്.  ഇരുവരും ഒന്നിക്കുന്ന 'ലിയോ' എന്ന ചിത്രത്തിന് വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്കിടയിലുള്ളത്. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബര്‍ 19ന് റിലീസിനെത്തും. 

തുടക്കം മുതല്‍തന്നെ കേരളത്തിലെ വിതരണാവകാശത്തിന് വന്‍ ഡിമാന്റാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവരപ്രകാരം കൂടുതല്‍ തുകയുമായി വിതരണാവകാശം  ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. 

സെവന്‍ സ്‌ക്രീന്‍ സ്‌റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്ന 'ലിയോ' ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമല്‍ ഹാസനെ നായകനാക്കി 'വിക്രം' എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വിജയുടെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് 'ലിയോ'യില്‍ ഒരുങ്ങുന്നത്. എല്ലാ ഭാഷകളില്‍ നിന്നുള്ള നടി നടന്മാര്‍ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് മാത്യു, ബാബു ആന്റണി എന്നിര്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷന്‍ കിംഗ് അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നു. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.

പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ കേരളത്തിലെ വന്‍ വിജയത്തിന് ശേഷം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്റെ അടുത്ത ചിത്രം 'ലിയോ' ആകാനുള്ള സാധ്യതകള്‍ ഏറെയാണ്. അന്യ ഭാഷയിലെ പ്രമുഖ ചിത്രങ്ങള്‍ കേരളത്തില്‍ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. മറ്റ് അന്യഭാഷയില്‍ നിര്‍മാതാക്കള്‍ക്ക് കേരളത്തിലെ വിതരണവകാശം ശ്രീ ഗോകുലം മൂവീസിന്റെ നല്‍കാന്‍ പ്രത്യേക താല്പര്യവുമുണ്ട്.

ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളാണുള്ളത്. കേരളത്തില്‍ വിതരണാവകാശം ഏറ്റെടുക്കുമ്പോള്‍ പോലും ചിത്രത്തിന് കേരളത്തി ല്‍ വമ്പന്‍ പ്രൊമോഷനാണ് നല്‍കുന്നത്. ഇത് താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും സന്തോഷം നല്‍കുന്ന കാര്യം കൂടിയാണ്. പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഓള്‍ ഇന്ത്യ  പ്രൊമോഷന്‍ പരിപാടികള്‍ ആദ്യം തുടങ്ങിയത് കേരളത്തില്‍ നിന്നായിരുന്നു. കേരളത്തില്‍ ശ്രീ ഗോകുലം മൂവീസ്  ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകര്‍ക്കും നല്‍കിയ വരവേല്‍പ്പ് തമിഴ്‌നാട്ടില്‍ പോലും ചര്‍ച്ചയായിരുന്നു.

ശ്രീ ഗോകുലം മൂവീസിനെ വിതരണം ഏല്‍പ്പിക്കുവാന്‍ അന്യ ഭാഷാ നിര്‍മ്മാതാക്കളെ  പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം സാമ്പത്തിക കാര്യങ്ങളിലുളള ക?ത്യനിഷ്ഠയാണ്.
  ലൈക്ക പ്രൊഡക്ഷന്‍സിറ്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലന്റ്റെ ശ്രീ  ഗോകുലം മൂവീസാണ്, അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയില്‍ ഒരുങ്ങുന്ന, ഷങ്കര്‍- കമല്‍ ഹസന്‍ ചിത്രം ഇന്‍ഡ്യന്‍-2, രജനികാന്ത് ചിത്രം ലാല്‍ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തില്‍ എത്തിക്കാനാണ് സാദ്ധ്യത.

ശക്തമായ ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്കും, ഊര്‍ജ്ജസ്വലരായ ടീമുമാണ് ശ്രീ ഗോകുലം മൂവീസിന്റ്റെ പിന്‍ബലം.വരും നാളുകളില്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് പുറമേ, നിരവധി അന്യഭാഷ ബിഗ് ബഡ്ജ്റ്റ് ചിത്രങ്ങളും ഗോകുലം ഗോപാലന്‍ കേരളത്തിലെത്തിക്കുമെന്ന് നമ്മള്‍ക്ക് പ്രതീക്ഷിക്കാം. പി ആര്‍ ഒ - ശബരി

Read more topics: # ലിയോ വിജയ്
leo movie gokulam gopalan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക