Latest News

ലിയോ പോസ്റ്ററില്‍ വിജയ് സിഗരറ്റ് വലിച്ച് നില്ക്കുന്നത്; നടന്‍ വാക്കു പാലിച്ചില്ലെന്നും ഇത്തരം രംഗങ്ങള്‍ ഒഴിവാക്കണമെന്നും വിമര്‍ശനവുമായി എംപി അന്‍പുമണി രാമദോസ്

Malayalilife
 ലിയോ പോസ്റ്ററില്‍ വിജയ് സിഗരറ്റ് വലിച്ച് നില്ക്കുന്നത്; നടന്‍ വാക്കു പാലിച്ചില്ലെന്നും ഇത്തരം രംഗങ്ങള്‍ ഒഴിവാക്കണമെന്നും വിമര്‍ശനവുമായി എംപി അന്‍പുമണി രാമദോസ്

നടന്‍ വിജയ്യുടെ വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ എതിര്‍പ്പുമായി പട്ടാളി മക്കള്‍ കച്ചി (പിഎംകെ) പ്രസിഡന്റും എംപിയുമായ അന്‍പുമണി രാമദോസ് രംഗത്ത്. പോസ്റ്ററിലെ വിജയിയുടെ ചിത്രം പുകവലിക്കുന്ന രീതിയിലാണ് അതാണ് പിഎംകെ നേതാവിനെ ചൊടിപ്പിച്ചത്. നിരവധി കുട്ടികളും ചെറുപ്പക്കാരും വിജയ്യുടെ സിനിമ കാണുന്നതിനാല്‍  പുകവലിക്കുന്നത് തടയാനുള്ള സാമൂഹിക ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്ന് അന്‍പുമണി രാമദോസ് ട്വീറ്റ് ചെയ്തു.

വിജയ് പുകവലിക്കുന്നതായി കാണുന്നത് സങ്കടകരമാണ്. കുട്ടികളും വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നു. അദ്ദേഹത്തെ കണ്ട് അവര്‍ പുകവലിക്കാന്‍ ഇടയാകരുത്. പുകവലിയില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം വിജയിക്കുണ്ട്. നിയമവും അതുതന്നെയാണ് പറയുന്നത്. 2007ലും 2012ലും വാഗ്ദാനം ചെയ്തതുപോലെ സിനിമകളിലെ പുകവലി രംഗങ്ങളില്‍ നിന്ന് വിജയ് വിട്ടുനില്‍ക്കണം' -അന്‍പുമണി രാമദോസിന്റെ ട്വീറ്റ് പറയുന്നുയ

വിജയ്യുടെ പോക്കിരി റിലീസായപ്പോള്‍ പിഎംകെ സമാനമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിനെ തുടര്‍ന്ന് സിനിമകളില്‍ പുകവലി ഒഴിവാക്കുമെന്ന് വിജയ് അറിയിച്ചിരുന്നു.  കുറച്ചുകാലം സിനിമകളില്‍ വിജയ് ഇത് പാലിച്ചു. എന്നാല്‍ 2011ല്‍ വീണ്ടും തുപ്പാക്കിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ വിജയ് അതില്‍ ചുരുട്ട് വലിക്കുന്നതായി കാണിച്ചത് വീണ്ടും വിവാദമായി. അന്നും നടന്‍ വിശദീകരണം നല്‍കി. അതിന് പിന്നാലെയാണ് ഇപ്പോള്‍ ലിയോ പോസ്റ്ററിലൂടെ താരം വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുന്നത്.

Read more topics: # ലിയോ വിജയ്
vijays leo poster creates

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക