വിജയദശമി ദിനത്തില്‍ ആശംസയറിച്ച് ശോഭന പങ്ക് വച്ചത് മടിയില്‍ നാല് പട്ടിക്കുഞ്ഞുങ്ങളുമായി നില്ക്കുന്ന ചിത്രം;  ഇതെല്ലാം ചേച്ചി എഴുത്തിനിരുത്തിയ കുഞ്ഞുങ്ങളാണോ എന്ന് ട്രോളി സോഷ്യല്‍മീഡിയയും

Malayalilife
topbanner
വിജയദശമി ദിനത്തില്‍ ആശംസയറിച്ച് ശോഭന പങ്ക് വച്ചത് മടിയില്‍ നാല് പട്ടിക്കുഞ്ഞുങ്ങളുമായി നില്ക്കുന്ന ചിത്രം;  ഇതെല്ലാം ചേച്ചി എഴുത്തിനിരുത്തിയ കുഞ്ഞുങ്ങളാണോ എന്ന് ട്രോളി സോഷ്യല്‍മീഡിയയും

ര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന തിരിച്ചെത്തുകയാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇടവേളയ്ക്ക് ശേഷമുള്ള താരത്തിന്റെ വരവില്‍ ആരാധകരും സന്തോഷത്തിലാണ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഫേസ്ബുക്കിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. എന്നാല്‍ വിജയദശമി ദിനത്തോട് അനുബന്ധിച്ച് ആശംസ നേര്‍ന്ന് കൊണ്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്റെ പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ശോഭന തന്റെ ആരാധനകര്‍ക്ക് വിജയദശമി ആശംസകള്‍ നേര്‍ന്നതവീട്ടിലെ എല്ലാവരുടെയും വിജയദശമി ആശംസകള്‍ എന്നാണ് താരം കുറിച്ചത്.നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

ഇതെല്ലാം ചേച്ചി എഴുത്തിനിരുത്തിയ കുഞ്ഞുങ്ങളാണോ?സ്‌നേഹിച്ചാല്‍ തിരിച്ചു സ്‌നേഹിക്കും കടിക്കില്ല വിശ്വസിക്കാംശോഭന ചേച്ചിക്ക് നല്ല ആരോഗ്യം ഉണ്ടെന്ന് മനസ്സിലായി തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇന്നത്തെ ദിവസത്തില്‍ ഇടാന്‍പറ്റിയ പിക്ച്ചര്‍ തന്നെ. ഒരര്‍ത്ഥത്തില്‍ ഇവറ്റകളെ പരിപാലിക്കുന്നതാണ് നല്ലത്. മക്കള്‍ നാളെ സ്വത്തിനുവേണ്ടി വൃദ്ധസദനത്തിലാക്കി, അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊന്നും പറയില്ലല്ലോഎന്ന കമന്റും കൂട്ടത്തിലുണ്ട്.

എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ പ്രിയതാരത്തിന്റെ ആശംസകള്‍ക്ക് മറുപടി പറഞ്ഞു തിരിച്ചു ആശംസ നല്‍കി പോകുന്നവരും കൂട്ടത്തില്‍ ഉണ്ട്.  എന്തായാലും ശോഭന രണ്ടു പക്ഷങ്ങളോടും ഇത് വരെ പ്രതികരിച്ചിട്ടില്ല.ഏറെ നാളായി അഭിനയത്തില്‍ നിന്നും മാറി, തന്റെ ഡാന്‍സ് പ്രോഗ്രാമുകളുടെയും നൃത്ത വിദ്യാലയത്തിന്റെയും തിരക്കുകളിലായിരുന്ന താരം ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

Read more topics: # ശോഭന
shobana facebook post about vijayadasami

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES