Latest News

മുറച്ചെറുക്കനുമായി ശോഭനയുടെ വിവാഹം; ശോഭനയുടെ വിവാഹ വാര്‍ത്ത വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ മാധ്യമത്തില്‍ വന്നത് ഇങ്ങനെ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന താരത്തിന്റെ വിവാഹവാര്‍ത്തയിങ്ങനെ

Malayalilife
മുറച്ചെറുക്കനുമായി ശോഭനയുടെ വിവാഹം; ശോഭനയുടെ വിവാഹ വാര്‍ത്ത വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ മാധ്യമത്തില്‍ വന്നത് ഇങ്ങനെ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന താരത്തിന്റെ വിവാഹവാര്‍ത്തയിങ്ങനെ

വ്യക്തി ജീവിതത്തില്‍ എന്നും സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിച്ച നടിയാണ് ശോഭന. പതിറ്റാണ്ടുകളായി സിനിമാ രംഗത്ത് തുടരുന്ന മുന്‍നിര താരമാണെങ്കിലും ഗോസിപ്പ് കോളങ്ങളില്‍ ശോഭനയുടെ പേര് അധികം വന്നിട്ടേയില്ല. 55കാരിയായ ശോഭന ഇപ്പോഴും അവിവാഹിതയാണ്. ഒരു കാലം കഴിഞ്ഞപ്പോള്‍ നൃത്തത്തിന് വേണ്ടി സ്വയം അര്‍പ്പിച്ച ജീവിതമാണ് തന്റേതെന്ന് ശോഭന പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ഒരു അമ്മയാകണമെന്ന ആഗ്രഹം ശോഭനയ്ക്കുണ്ടായിരുന്നു. അങ്ങനെയാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്ത് ഈ ആഗ്രഹം ശോഭന ഇന്നും നിറവേറ്റി വരുന്നത്. എന്നാലിപ്പോഴിതാ, ശോഭനയുടെ ഒരു കല്യാണ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. സിനിമയില്‍ വന്ന് മൂന്നാം വര്‍ഷമാണ് ഈ വിവാഹ വാര്‍ത്ത പുറത്തു വന്നത്. പയ്യന്‍ മറ്റാരുമായിരുന്നില്ല. ശോഭനയുടെ അച്ഛന്റെ സഹോദരിയുടെ മകനായ, ശോഭനയുടെ മുറച്ചെറുക്കനുമായി തന്നെയാണ് ശോഭനയുടെ വിവാഹം ഉറപ്പിച്ചത്.

ഇക്കാര്യം അന്ന് ചിത്രഭൂമി മാസികയില്‍ വാര്‍ത്തയായും പുറത്തു വന്നു. ശോഭനയുടെ അച്ഛന്‍ ചന്ദ്രശേഖറിന്റെ മൂന്നു സഹോദരിമാരില്‍ ഒരാളായ നര്‍ത്തകിയും നടിയുമായ പത്മിനിയുടെ ഏകമകന്‍ പ്രേമാനന്ദുമായിട്ടാണ് ശോഭനയുടെ വിവാഹം ഉറപ്പിച്ചത്. ഇതു പ്രണയ വിവാഹം ആയിരുന്നില്ല. പൂര്‍ണമായും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു. ശോഭനയും പ്രേമാനന്ദും ഒരുമിച്ച് ഉദയം പടിഞ്ഞാറ് എന്ന സിനിമയില്‍ അഭിനയിച്ച് നില്‍ക്കുന്ന സമയം കൂടിയായിരുന്നു ഇത്. ശോഭനയ്ക്ക് 18 വയസ് പൂര്‍ത്തിയാകുന്ന സമയത്ത് 1988 മാര്‍ച്ചോടു കൂടി വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. അതിനു ശേഷം ശോഭന സിനിമയില്‍ അഭിനയിക്കില്ലെന്നും അമേരിക്കയില്‍ സെറ്റില്‍ ചെയ്തിരിക്കുന്ന പത്മിനിയുടേയും മകന്റെയും കുടുംബത്തിലേക്ക് ചേക്കേറും എന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ കൈ നിറയെ ചിത്രങ്ങളുമായി നിന്നിരുന്ന ശോഭനയ്ക്ക് വിവാഹമെന്ന വീട്ടുകാരുടെ തീരുമാനത്തിനോട് യോജിക്കാനേ സാധിക്കുമായിരുന്നില്ല. അങ്ങനെ ആ വിവാഹ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു ശോഭന. എന്നാലിപ്പോള്‍ പ്രേമാനന്ദിനെക്കുറിച്ച് തിരയുകയാണ് ശോഭനയുടെ ആരാധകര്‍. കഴിഞ്ഞ വര്‍ഷം പ്രേമാനന്ദിന്റെ കുട്ടിക്കാല ചിത്രങ്ങളില്‍ ചിലത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ഇരിക്കുന്ന കുട്ടിയുടെ ചിത്രങ്ങളായിരുന്നു അവ. . ലഭ്യമായ വിവരങ്ങള്‍ പ്രകാരം, പ്രേമാനന്ദ് വിവാഹിതനും നവീന്‍ എന്ന മകന്റെ പിതാവുമാണ്. ഇദ്ദേഹം വാര്‍ണര്‍ ബ്രദേഴ്‌സിന് വേണ്ടി ജോലി ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായിരുന്നു എന്ന വിവരവും പുറത്തുവന്നു കഴിഞ്ഞു

എന്നാല്‍ ഒരിടക്കാലത്ത് മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്ത വേളയില്‍ ശോഭന നര്‍ത്തകിയെന്ന നിലയില്‍ പേരെടുത്തു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ശോഭനയുടെ കൂടെ നിരവധി ചിത്രങ്ങളില്‍ ജോഡിയായ മോഹന്‍ലാലിനൊപ്പം അവര്‍ 'തുടരും' എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇന്ന് കൗമാരക്കാരിയായ മകളുടെ അമ്മ കൂടിയാണ് ശോഭന. എന്തുകൊണ്ട് വിവാഹം ചെയ്തില്ല എന്ന് പലപ്പോഴും ശോഭനയ്ക്ക് ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഇതിന് വ്യക്തമായ മറുപടി ശോഭന നല്‍കിയിട്ടില്ല. എങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് ശോഭനയുടെ പേരില്‍ ചിത്രഭൂമിയില്‍ വന്ന വാര്‍ത്തയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

Read more topics: # ശോഭന
sobhana wedding news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES