സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ കലാകാരനാണ് കൊല്ലം സുധി. ജീവിതം കരുപിടിപ്പിച്ച് വരുന്നതിനിടയിലുണ്ടായ അപ്രതീക്ഷിത വാഹനാപകടത്തില്‍ കൊല്ലം സുധി ഇന്ന് ഈ ലോകത്ത് നിന്നും പോയി.
ഇപ്പോഴിതാ സുധി അഭിനയിച്ച സിനിമയായ കുരുവി പാപ്പ തിയേറ്ററുകളിലേക്കെത്താന്‍ പോവുകയാണ്. മുക്തയുടെയും വിനീതിന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ വൈറലായിരുന്നു. പോസ്റ്റര്‍ പങ്ക് വച്ച് സുധിയുടെ ഭാര്യ രേണു പങ്ക് വച്ച കുറിപ്പാണ് ഇപ്പോള്‍ ഏവര്‍ക്കും വേദന നല്കുന്നത്. കുറിപ്പ് ഇങ്ങനെ:
സിനിമ റിലീസ് ചെയ്യുമ്പോള്‍ ആദ്യ ദിവസം തന്നെ ഒരുമിച്ച് പോയി കാണാമെന്ന് പറഞ്ഞതല്ലേ ഏട്ടന്‍, ദൈവം അനുവദിച്ചില്ലല്ലോ അതിനെന്നായിരുന്നു രേണു കുറിച്ചത്.
തന്റെ പിറന്നാള്‍ ദിനത്തിലും രേണു ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ ദിനത്തില്‍ സുധിയുടെ ഓര്‍മ്മള്‍ ചേര്‍ന്നുളള ഒരു കുറിപ്പാണ് പങ്കിട്ടത്. അതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.താങ്ക ഗോഡ്, ഒരു വര്‍ഷം കൂടി തന്നതിന്. കഴിഞ്ഞ ബെര്‍ത്ത്ഡേയ്ക്ക് ആദ്യം വിഷ് ചെയ്ത എന്റെ ഏട്ടന്‍ സ്വര്‍ഗത്തിലിരുന്ന് ഇന്ന് എനിക്ക് വിഷ് ചെയ്തുകാണുമെന്നായിരുന്നു രേണു പങ്കുവെച്ച കുറിപ്പില്‍ കുറിച്ചത്.
അടുത്തിടെയായിരുന്നു സുധിയുടെ വീടിന്റെ തറക്കല്ലിടല്‍ നടത്തിയത്. പിന്നാലെ പ്രതിസന്ധികളിലൂടെയാണ് താനിപ്പോള്‍ കടന്നുപോവുന്നതെന്ന് വ്യക്തമാക്കി രേണു എത്തിയിരുന്നു. എങ്ങനെയെങ്കിലുമൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അവര്‍ പറഞ്ഞിരുന്നു.