മഞ്ഞ പട്ടു സാരിയില്‍ നിറയെ ആഭരങ്ങള്‍ ധരിച്ച് വിവാഹ പെണ്ണായി അണിഞ്ഞൊരുങ്ങി രേണു;  സുധിയുടെ ഭാര്യയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യലിടത്തില്‍ വൈറല്‍

Malayalilife
മഞ്ഞ പട്ടു സാരിയില്‍ നിറയെ ആഭരങ്ങള്‍ ധരിച്ച് വിവാഹ പെണ്ണായി അണിഞ്ഞൊരുങ്ങി രേണു;  സുധിയുടെ ഭാര്യയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യലിടത്തില്‍ വൈറല്‍

കൊല്ലം സുധി എന്ന കലാകാരന്‍ ജീവിച്ചിരുന്നപ്പോള്‍ അധികമാരും അദ്ദേഹത്തെ കുടുംബത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വേര്‍പാടോടെ ലക്ഷക്കണക്കിന് പേരാണ് സുധിയെന്ന നടന്റെ വേദനകളും ആഗ്രഹങ്ങളും കുടുംബത്തെ കുറിച്ചുള്ള പ്രതീക്ഷകളും എല്ലാം തിരിച്ചറിഞ്ഞത്. പ്രിയപ്പെട്ടവരെ തകര്‍ത്തെറിഞ്ഞ സുധിയുടെ വേര്‍പാടിനു ശേഷം എങ്ങനെയും പിടിച്ചു നില്‍ക്കാനും അദ്ദേഹം ഒപ്പമുണ്ടെന്നു കരുതി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനുമായിരുന്നു രേണുവും മക്കളും ശ്രമിച്ചത്. എന്നാല്‍ പലപ്പോഴും രേണുവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം പതിവായിരുന്നു. ഒരു നല്ല ഡ്രസിട്ടാലോ മെയ്ക്കപ്പ് ചെയ്താലോ പോലും രേണുവിന്റെ മനസു തകര്‍ക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പ്രതികരണം ഉണ്ടായിട്ടുണ്ട്.

എന്നിലിപ്പോഴിതാ, അങ്ങനെ പ്രതികരിച്ചവര്‍ക്കെല്ലാമുള്ള ചുട്ട മറുപടിയായി എത്തിയിരിക്കുകയാണ് രേണുവിന്റെ പുതിയ വീഡിയോയും ചിത്രങ്ങളും. കല്യാണപ്പെണ്ണായി ഒരുങ്ങിയ രേണുവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. മഞ്ഞപ്പട്ടുസാരിയില്‍ നിറയെ ആഭരണങ്ങള്‍ അണിഞ്ഞ് മുടിയില്‍ പൂക്കള്‍ ചൂടി ഒരുങ്ങിയിരിക്കുന്ന രേണുവിന്റെ ദൃശ്യങ്ങള്‍ സുജാ അഖിലേഷ് എന്ന മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് പുറത്തു വിട്ടിരിക്കുന്നത്. ന്യൂ മോഡല്‍ രേണു സുധി ബ്രൈഡല്‍ മേക്കപ്പ് എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ ഒന്നരലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. ഒരു ഫോട്ടോഷൂട്ടിനു വേണ്ടിയാണ് രേണു ഇങ്ങനെ ഒരുങ്ങിയത്.

അവര്‍ ജീവിക്കട്ടെ., അവര്‍ സന്തോഷിക്കട്ടെ... ഭര്‍ത്താവ് മരിച്ചു എന്ന് വെച്ചു ജീവിതകാലം മുഴുവന്‍ കരഞ്ഞു ജീവിക്കണം എന്ന് ആരും പറഞ്ഞിട്ടില്ല, ഇത് കാണാന്‍ സുധി ഉണ്ടാവണമായിരുന്നു തുടങ്ങി രേണുവിന്റെ മനസിന് കുളിര്‍മയേകുന്ന നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരു മാസം മുമ്പായിരുന്നു സുധിയുടെ മരണത്തെ തുടര്‍ന്ന് ഒരു സന്നദ്ധ കൂട്ടായ്മ നിര്‍മ്മിച്ചു നല്‍കിയ വീട്ടിലേക്ക് രേണുവും മക്കളും താമസം മാറിയത്. അതിനിടെ രേണു  അഭിനയരംഗത്തേക്കും ചുവടു വച്ചിരുന്നു. കൊച്ചിന്‍ സംഗമിത്രയുടെ നാടകവും നവാഗതര്‍ ചേര്‍ന്നൊരുക്കുന്ന സിനിമയിലൂടെയാണ് രേണുവിന് കലാരംഗത്തേക്ക് വഴി തുറന്നത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന്കോട്ടയം പൊങ്ങന്താനത്തെ വാടക വീട്ടിലേക്ക്  സുധിയുടെ മരണവാര്‍ത്ത എത്തുമ്പോള്‍ ഒറ്റയ്ക്കൊരു മഴയത്തേക്ക് ഇറക്കിവിട്ട  മാനസികാവസ്ഥയിലായിരുന്നു രേണു. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറം രേണുവും രണ്ടു മക്കളും അതിജീവനം സ്വായത്തമാക്കി. സുധിക്കൊപ്പം ചില വെബ് സീരീസുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി കലാരംഗത്തേക്ക് ഇറങ്ങുന്നത് ആദ്യമായിട്ടായിരുന്നു. അതിനു ശേഷവും നിരവധി പ്രോജക്ടുകളുമായി ഭാഗമായി രേണു മാറി. കൊല്ലം സുധി എന്ന കലാകാരനെ സ്നേഹിച്ചിരുന്നവരുടെ തണലിലാണ് മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ നടക്കുന്നത്. സഹായമായി എത്തുന്ന സ്നേഹത്തിനൊപ്പം സ്വന്തമായി വരുമാനം കണ്ടെത്താന്‍ കൂടി കല മാര്‍ഗമാക്കുകയാണ് രേണു.

അതേസമയം, രേണു രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്ത പലതവണ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍  മറ്റൊരു വിവാഹം കഴിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് രേണു. അതിന് പല കാരണങ്ങളുണ്ട്. മരണം വരെ കൊല്ലം സുധി ചേട്ടന്റെ ഭാര്യയായി ജീവിക്കാനാണ് തീരുമാനം എന്ന് രേണു പലതവണ ഉറപ്പിച്ചു പറഞ്ഞിരുന്നു.


 

kollam sudhis wife renu photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES