Latest News

കൗമാര മനസ്സുകളുടെ പ്രണയം ആവിഷ്‌കരിച്ച് 'ഒരു വയനാടന്‍ പ്രണയകഥ''; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

Malayalilife
 കൗമാര മനസ്സുകളുടെ പ്രണയം ആവിഷ്‌കരിച്ച് 'ഒരു വയനാടന്‍ പ്രണയകഥ''; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

വാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഒരു വയനാടന്‍ പ്രണയകഥ'യുടെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവര്‍ ചിത്രത്തിന്റെ നിര്‍മ്മാണം. ലെജിന്‍ ചെമ്മാനി എഴുതിയ വരികളില്‍ മുരളി അപ്പാടത്ത് സംഗീതം നല്‍കിയ ഗാനത്തില്‍ വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്.

സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ആണ് കൗമാരക്കാരില്‍ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്‌ക്കരണം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്.

എഡിറ്റിംഗ്: ഇല്യാസ്, സൗണ്ട് എഫക്ട് & മിക്‌സിങ്: കരുണ്‍ പ്രസാദ്, കല: ശിവാനന്ദന്‍ അലിയോട്ട്, കൊറിയോഗ്രഫി: റിഷ്ധന്‍, മേക്കപ്പ്: മനോജ്. ജെ. മനു, ചീഫ് അസോസിയേറ്റ്: പ്രണവ് മോഹന്‍, കളറിസ്റ്റ്: ഷാന്‍ ആഷിഫ്, ട്രെയിലര്‍ മ്യൂസിക്: ജോയല്‍ ജേ പടയറ്റില്‍, മോഷന്‍ ഗ്രാഫിക്‌സ്: വിവേക്. എസ്, വി.എഫ്. എക്‌സ്: റാബിറ്റ് ഐ, സ്‌പോട്ട് എഡിറ്റര്‍: സനോജ് ബാലകൃഷ്ണന്‍, ടൈറ്റില്‍ ഡിസൈന്‍: സുജിത്, സ്റ്റില്‍സ്: ജാസില്‍ വയനാട്, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, പി.ആര്‍.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍

Oru Wayanadan Pranayakadha Vijay Yesudas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES