Latest News

ഇതൊരു വെറൈറ്റി ലവ് സ്റ്റോറി..'; സജിന്‍- അനശ്വര ചിത്രം 'പൈങ്കിളി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി; വാലന്റൈന്‍സ് ദിനത്തിന് സര്‍പ്രൈസ് പൊളിക്കും; ഈ കോമ്പോ സൂപ്പറാകുമെന്ന് പ്രേക്ഷകര്‍ 

Malayalilife
 ഇതൊരു വെറൈറ്റി ലവ് സ്റ്റോറി..'; സജിന്‍- അനശ്വര ചിത്രം 'പൈങ്കിളി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി; വാലന്റൈന്‍സ് ദിനത്തിന് സര്‍പ്രൈസ് പൊളിക്കും; ഈ കോമ്പോ സൂപ്പറാകുമെന്ന് പ്രേക്ഷകര്‍ 

ലയാള സിനിമയില്‍ ഇതിനോടകം തരംഗമായി മാറിയ സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'പൈങ്കിളി' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. തികച്ചും പുതുമയാര്‍ന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. വളരെ കൗതുകം ഉണര്‍ത്തുന്ന ട്രെയ്ലര്‍ കൂടിയാണ് പുറത്തുവിട്ടിരിക്കുന്നത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുക. 

വ്യത്യസ്ത വേഷപ്പകര്‍ച്ചകളിലൂടെ വിസ്മയിപ്പിച്ച സജിന്‍ ഗോപു ആദ്യമായി നായക വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 'ചുരുളി', 'ജാന്‍ എ. മന്‍', 'രോമാഞ്ചം', 'നെയ്മര്‍', 'ചാവേര്‍' തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ സജിന്‍ എത്തിയിട്ടുണ്ട്. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. 

ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന്‍ രചന നിര്‍വഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും കൂടി ഉണ്ട്.

Read more topics: # പൈങ്കിളി
Painkili Official Trailer Sajin Gopu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES