ദീലിപിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ തെന്നിന്ത്യന്‍ താരം റായി ലക്ഷ്മി ചിത്രീകരണം ആരംഭിച്ച ദിലീപ് ചിത്രത്തില്‍ നിന്ന് പുറത്ത്. ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തയാറായ റായി ലക്ഷ്മി കൂടുതല്‍ പ്രതിഫലം ചോദിച്ചുവെന്നും ഈ കാരണത്താല്‍ അവരെ ഒഴിവാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ അഭിനയിക്കാം എന്ന് പറയുകയും എന്നിട്ടിപ്പോള്‍ ദിലീപിനെതിരെ സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്നും അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ദിലീപിനെതിരെ ട്വീറ്റ് ചെയ്തതോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത് എന്നാണ് സൂചന.
ദിലീപിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നതിനായി റായി ലക്ഷ്മിയെ പരിഗണിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇത്രയും ഉയര്‍ന്ന തുക പ്രതിഫലമായി നല്കാന് അണിയറപ്രവര്‍ത്തകര്‍ തയാറായില്ല. നടിയാകട്ടെ അതേ പ്രതിഫലത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. ഓഫറിനു വേണ്ടി റായി ലക്ഷ്മി നിരന്തരം അണിയറപ്രവര്‍ത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റായി ലക്ഷ്മിയെ ഒഴിവാക്കി പകരം നേഹ അയ്യരെയാണ് പരിഗണിച്ചത്.
കഴിഞ്ഞ ദിവസം ദിലീപിനെതിരെ വിമര്‍ശനവുമായി തെന്നിന്ത്യന്‍ നടിമാര്‍ രംഗത്തുവന്നിരുന്നു. ദിലീപിന് കുഞ്ഞുണ്ടായതില്‍ ആശംസകള്‍ നേര്‍ന്ന് വനിതാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റ് ആണ് നടിമാരെ പ്രകോപിപ്പിച്ചത്. ഇതില്‍ ദിലീപിനെ വിമര്‍ശിച്ച് എഴുതിയ തെലുങ്ക് നടി ലക്ഷ്മി മഞ്ജുവിന് പിന്തുണയുമായാണ് റായി ലക്ഷ്മി എത്തിയത്.
ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിതെന്നും ഇങ്ങനെയൊരു ട്വീറ്റ് ചെയ്തതോടെ അവരുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്ന് വ്യക്തമായതായും മാധ്യമപ്രവര്‍ത്തകയെ വിമര്‍ശിച്ച് റായി ലക്ഷ്മി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്രിയ സരണ്‍, തപ്സി തുടങ്ങിയവരും ദിലീപിനെതിരെ ട്വീറ്റുകളുമായി രംഗത്തെത്തിയിരുന്നു. ലക്ഷ്മി റായിക്കെതിരെ ട്രോളുകളും വ്യാപകമായി രംഗത്തെത്തിയിട്ടുണ്ട്.