Latest News

മോഹന്‍ലാല്‍ ഒരു ജീനിയസാണ്; കൈലാസത്തില്‍ ആരുംഅറിയാതെ അലയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം; സംവിധായക ചുവടുവയ്പ്പിന് ആശംസകളുമായി പ്രിയകൂട്ടുകാരന്‍ പ്രിയദര്‍ശന്‍ 

Malayalilife
മോഹന്‍ലാല്‍ ഒരു ജീനിയസാണ്; കൈലാസത്തില്‍ ആരുംഅറിയാതെ അലയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം; സംവിധായക ചുവടുവയ്പ്പിന് ആശംസകളുമായി പ്രിയകൂട്ടുകാരന്‍ പ്രിയദര്‍ശന്‍ 

നാല് പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന അഭിനയ സപര്യയില്‍ ഇന്നും തിളങ്ങുന്ന നക്ഷത്രമാണ് മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍. ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കാല്‍വയ്ക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഇപ്പോള്‍ ബറോസ് സംവിധാനം ചെയ്ത് അഭിനയിക്കാന്‍ താരം ഒരുങ്ങുമ്പോള്‍ പ്രിയകൂട്ടുകാരന് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.

ലാല്‍ ഒരു ജീനിയസാണെന്നും ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്ന സ്വഭാവമില്ല എന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കൈലാസത്തില്‍ ആരുമറിയാതെ അലയണമെന്ന സ്വപ്നം അതിലൊന്നാണെന്നും അദ്ദേഹം പറയുന്നു.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകനാകാന്‍ ലാലിന് കഴിയുമെന്നാണ് പ്രിയദര്‍ശന്റെ വിശ്വാസം. സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് കൃത്യമായ ധാരണയുള്ളയാള്‍ മോശം സംവിധായകനാവില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

മരക്കാറിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാല്‍ ബറോസിന്റെ കഥ പറഞ്ഞത്. കൂടെ ഉണ്ടാവില്ലെ എന്ന് പ്രിയദര്‍ശനോട് ചോദിക്കുകയും ചെയ്തു. അപ്പോള്‍ ഈ സിനിമ മോഹന്‍ലാലിന് ചെയ്യാന്‍ സാധിക്കും എന്നാണ് പ്രിയദര്‍ശന്‍ പറഞ്ഞത്.

Read more topics: # mohanlal,# priydarshan,# Malayalam movie
priyadrshan about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES