Latest News

രാജാവിന്റെ മകന് ഇന്ന് ജന്മദിനം; ചെന്നൈയിലെ വീട്ടില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം പിറന്നാള്‍ ആഘോഷിച്ച് പ്രണവ്; താരപുത്രന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

Malayalilife
topbanner
രാജാവിന്റെ മകന് ഇന്ന് ജന്മദിനം; ചെന്നൈയിലെ വീട്ടില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം പിറന്നാള്‍ ആഘോഷിച്ച് പ്രണവ്; താരപുത്രന്  പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

താരങ്ങളെപോലെ തന്നെ താരപുത്രന്മാരുടെ പിറന്നാളും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിന്റെ  ജന്മദിനമാണ്. 29 വയസ്സായിരിക്കയാണ് താരത്തിന്.
മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് പ്രണവ്. പ്രണവിന്റെ ജന്മദിനം സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കുകയാണ് ആരാധകര്‍. അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഇത്തവണ പ്രണവ് പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു പ്രണവിന്റെ പിറന്നാളാഘോഷം. മോഹന്‍ലാലിനേയും സുചിത്രയേയും സുഹൃത്തുക്കളേയുമെല്ലാം സാക്ഷി നിര്‍ത്തി കേക്ക് മുറിച്ചാണ് പ്രണവ് ജന്മദിനം ആഘോഷിച്ചത്.ലോക്ഡൗണ്‍ കാലം ആരംഭിച്ചതു മുതല്‍ ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലും കുടുംബവും. ഏറെ നാളുകള്‍ക്കു ശേഷമാണ് പ്രണവ് കുടുംബാംഗങ്ങളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതും. 1990 ജൂലൈ 13നാണ് മോഹന്‍ലാല്‍ സുചിത്ര ദമ്പതികളുടെ മകനായി പ്രണവ് ജനിക്കുന്നത്. 

ചെറുപ്പം മുതല്‍ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന പ്രണവ് 2002ല്‍ ഒന്നാമന്‍ എന്ന സിനിമയിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് 2018ല്‍ ആദി എന്ന സിനിമയിലൂടെ നായകനായി പ്രണവ് മലയാള സിനിമയില്‍ അരങ്ങേറി. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് പ്രണവിന്റെ പുറത്തിറങ്ങാനുള്ള സിനിമ. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ലോക്ഡൗണ്‍ എത്തുന്നതും ചിത്രീകരണം മുടങ്ങുന്നതും. താര പുത്രന് തങ്ങളുടെ വരും കാല താരസൂര്യന് പിറന്നാള്‍ ആശംസിക്കുകയാണ് ആരാധകര്‍.

pranav mohanlal celebrates his birthday with family

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES