Latest News

അനുഷ്‌കയ്‌ക്കൊപ്പമുള്ള സിനിമ ഒഴിവാക്കി പ്രഭാസ്; സിനിമയില്‍ നിന്ന് പിന്നിട്ടതിന് പിന്നില്‍ പ്രണയത്തകര്‍ച്ചയെന്ന് പാപ്പരസി

Malayalilife
 അനുഷ്‌കയ്‌ക്കൊപ്പമുള്ള സിനിമ ഒഴിവാക്കി പ്രഭാസ്; സിനിമയില്‍ നിന്ന് പിന്നിട്ടതിന് പിന്നില്‍ പ്രണയത്തകര്‍ച്ചയെന്ന് പാപ്പരസി

ടോളീവുഡ് താരങ്ങളായ പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പുറത്തെത്തിയിരുന്നു. ബാഹുബലി രണ്ടാം ഭാഗത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനിടെ അനുഷ്‌കയ്ക്ക് ഒപ്പമുള്ള ചിത്രം വേണ്ടെന്ന് വെച്ചിരിക്കുകയാണ് പ്രഭാസ്. അനുഷ്‌കയും മാധവനും സുപ്രധാന വേഷങ്ങളിലെത്തുന്ന സൈലന്‍സ് എന്ന ചിത്രമാണ് പ്രഭാസ് വേണ്ടെന്ന് വെച്ചത്.

ചിത്രത്തില്‍ ഗസ്റ്റ് റോളായിരുന്നു പ്രഭാസിന്. എന്നാല്‍ തന്റെ സഹോ എന്ന ചിത്രവുമായി തിരക്കായതിനാല്‍ ചിത്രത്തില്‍ നിന്നും പ്രഭാസ് ഒഴിവാകുകയായിരുന്നു. പ്രഭാസിനു പകരം റാണ ദഗുബതിയാവും ചിത്രത്തിലെത്തുക.

എന്നാല്‍ പ്രഭാസ് പിന്മാറിയതോടെ പാപ്പരാസികള്‍ രംഗത്തെത്തി. മറ്റെന്തൊക്കെയോ കാരണങ്ങള്‍കൊണ്ടാണ് പ്രഭാസ് പിന്മാറിയതെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ബാഹുബലി ഹിറ്റ് ജോഡി ഒന്നുകൂടി ഒന്നിക്കുന്നത് കാണാന്‍ ഇരുന്ന ആരാധകര്‍ക്ക് നിരാശയുമായി.

Read more topics: # prabahas ,# anushka,# film
prabahas reject anushka his film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES