Latest News

പ്രിയ ഹിറ്റായതോടെ അവളായി സ്‌ററാര്‍; പ്രിയയ്ക്കും റോഷനും കിട്ടിയ പ്രശസ്തിയിലൊന്നും എനിക്കത്ര വിഷമം തോന്നിയിട്ടില്ല; എനിക്ക് പ്രിയയെപ്പോലെ കണ്ണിറുക്കല്‍ എക്സ്പ്രഷനൊന്നും നന്നായി ചെയ്യാന്‍ അറിയില്ല; മനസ് തുറന്ന് അഡാര്‍ ലൗ നായിക നൂറിന്‍ ഷെറീഫ്

Malayalilife
 പ്രിയ ഹിറ്റായതോടെ അവളായി സ്‌ററാര്‍; പ്രിയയ്ക്കും റോഷനും കിട്ടിയ പ്രശസ്തിയിലൊന്നും എനിക്കത്ര വിഷമം തോന്നിയിട്ടില്ല; എനിക്ക് പ്രിയയെപ്പോലെ കണ്ണിറുക്കല്‍ എക്സ്പ്രഷനൊന്നും നന്നായി ചെയ്യാന്‍ അറിയില്ല; മനസ് തുറന്ന് അഡാര്‍ ലൗ നായിക നൂറിന്‍ ഷെറീഫ്

റിലിസിന് മുമ്പും റിലീസിന് ശേഷവും ഒക്കെ സോഷ്യല്‍മീഡിയ കീഴടക്കുന്നത് അഡാറ് ലവും അതിലെ നായികയുമൊക്കെയാണ്. ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകം മുഴുവന്‍ താരമായി മാറി പ്രിയ വാര്യര്‍ പിന്നീട് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി. ഇപ്പോഴിതാ സിനിമ ഇറങ്ങിയതിന് പിന്നാലെ സിനിമയിലെ യഥാര്‍ഥ നായികയായ നൂറിന്‍ സിനിമാ വിശേഷങ്ങളുമായി എത്തിയിരിക്കയാണ്

ഒരു അഡാര്‍ ലവ് എന്ന ചിത്രം നൂറിന്‍ ഷെരീഫ് എന്ന തുടക്കക്കാരിക്ക് സ്വപ്നം പോലെ ഒന്നായിരുന്നു. ആദ്യമായി നായികയാകുന്നതിന്റെ എല്ലാ ആവേശവും ആകാംക്ഷയുമുണ്ടായിരുന്നു നൂറിന്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് നായികാസ്ഥാനത്ത് നിന്നും നൂറിനെ മാറ്റി പ്രിയവാരിയരെ കൊണ്ടുവരുന്നത്. എന്നാല്‍ സിനിമ ഇറങ്ങിയതോടെ നൂറിന്‍ നായികയായാല്‍ മതിയായിരുന്നു എന്ന അഭിപ്രായമാണ് പ്രേക്ഷകര്‍ക്ക്.

'ഒന്നരവര്‍ഷത്തോളമാണ് ഞങ്ങളെല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നത്. സിനിമ ഇറങ്ങിയ ശേഷം എനിക്ക് കിട്ടുന്ന പിന്തുണയില്‍ ഒരുപാട് സന്തോഷമുണ്ട്. ചെയ്ത അധ്വാനത്തിന് വൈകിയാണെങ്കിലും ഫലം കിട്ടിയല്ലോ? രണ്ടാമത്തെ പാട്ടിറങ്ങിയപ്പോഴാണ് ആളുകള്‍ എന്നെ ശ്രദ്ധിച്ചത്. പ്രിയയ്ക്കും റോഷനും കിട്ടിയ പ്രശസ്തിയിലൊന്നും എനിക്കത്ര വിഷമം തോന്നിയിട്ടില്ല. എനിക്ക് പ്രിയയെപ്പോലെ കണ്ണിറുക്കല്‍ എക്സ്പ്രഷനൊന്നും നന്നായി ചെയ്യാന്‍ സാധിക്കുമോയെന്നും അറിയില്ല. അതൊക്കെ ഓരോരുത്തരുടെയും ഭാഗ്യമാണ്.

പക്ഷെ ആ പാട്ട് വൈറലായിക്കഴിഞ്ഞപ്പോള്‍ സിനിമയിലെ നായികാസ്ഥാനത്ത് നിന്നും എന്നെ മാറ്റിയതില്‍ സങ്കടം തോന്നിയിരുന്നു. പാട്ട് വൈറലായതിന്റെ പേരില്‍ സിനിമയുടെ കഥാഗതി തന്നെ മാറ്റി. എനിക്ക് ആദ്യമായി നായികാവേഷം കിട്ടിയ ചിത്രമാണ് അഡാര്‍ ലവ്. ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ സമീപിച്ചത്. അതുകൊണ്ടാണ് വിഷമം തോന്നിയത്. എല്ലാവരും പ്രിയയുടെ പിറകെ പോയപ്പോള്‍ കുറച്ചൊക്കെ വിഷമം തോന്നിയിരുന്നു. ജൂനിയര്‍ ആര്‍ടിട്സറ്റായിരുന്ന പ്രിയ എത്തിയത് എന്നാല്‍ കണ്ണിറുക്കലിനൊപ്പം പ്രിയ ഹിറ്റായതോടെ നായിക പ്രിയയായി മാറി.

അതേസമയം ചിലരൊന്നും ചിത്രം കാണുക പോലും ചെയ്യാതെ മോശമാണെന്ന് നിരൂപണം എഴുതുന്നവരുണ്ട്. അതൊന്ന് നിറുത്തണമെന്ന് അപേക്ഷയുണ്ട്. ഒന്നരവര്‍ഷത്തെ ഇടവേള വന്നപ്പോള്‍ ചിലരൊക്കെ പടം ഇറങ്ങില്ലെന്നും, ഈ പടം പൊട്ടുമെന്നുമൊക്കെ പറഞ്ഞു. അതുകേട്ടപ്പോള്‍ വിഷമമായി. സിനിമയില്‍ അഭിനയിച്ചിരിക്കുന്ന മിക്കവരും 18-19 വയസ് മാത്രം പ്രായമുള്ളവരാണ്. ഏറെ സ്വപ്നങ്ങളുമായിട്ടാണ് ഓരോരുത്തരും അഭിനയിച്ചത്. അതെല്ലാം തകര്‍ക്കുന്ന തരത്തിലായിരുന്നു ഡീഗ്രേഡിങ്ങ് എന്നും  നൂറിന്‍ പറയുന്നു.

Read more topics: # nurin shereef about oru adar love
nurin shereef about oru adar love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES