Latest News

ടൊറന്റോ ഫിലിം ഫെസ്റ്റിവലിനെത്തിയ നിവിന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ടെത്തിയത് ഇന്‍ഫോസിസിലെ സുഹൃത്തുക്കളെ; അവിചാരിതമായി പഴയ കൂട്ടുകാരെ കണ്ടതോടെ പരിസരം മറന്ന് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് നടന്‍; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
ടൊറന്റോ ഫിലിം ഫെസ്റ്റിവലിനെത്തിയ നിവിന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ടെത്തിയത് ഇന്‍ഫോസിസിലെ സുഹൃത്തുക്കളെ; അവിചാരിതമായി പഴയ കൂട്ടുകാരെ കണ്ടതോടെ പരിസരം മറന്ന് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് നടന്‍; വൈറലാകുന്ന വീഡിയോ കാണാം

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍'സിനിമ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന് എത്തിയതിനാല്‍ നിവിന്‍ പോളിയടക്കമുള്ള താരങ്ങളിപ്പോള്‍ ടൊറന്റോയില്‍ എത്തിയിരുന്നു. ഫിലിം ഫെസ്റ്റിവലിനെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ടൊറന്റോയിലെ ആള്‍ക്കുട്ടത്തിനിടയില്‍ നിന്നും തന്റെ പഴയ കാല സുഹൃത്തുക്കളെ കണ്ട് ഓടിയെത്തുന്ന നിവിന്റെ വീഡിയോ ആണ്.

അഭിനയ മോഹം തലയ്ക്ക്പിടിച്ചാണ് എഞ്ചിനിയറായ നിവിന്‍ പോളി ജോലി ഉപേക്ഷിച്ച് സിനിമാ മേഖലയിലേക്ക് ചേക്കേറുകയായിരുന്നു. ഒപ്പം ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്ന സുഹൃത്തുക്കളെയാണ് പ്രീമീയര്‍ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നടന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് തിരിച്ചറിത്.

ഇന്‍ഫോസിസിലെ പഴയ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ ലിപിന്‍ നായരെയും ബോബി ജോസിനെയുമാണ് കണ്ടത്. ആള്‍ക്കൂട്ടത്തിനിടയില്‍ തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ കണ്ട താരം ഓടിച്ചെന്ന് ആലിംഗനം ചെയ്തു. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ടൊറന്റോ ഫെസ്റ്റിവെല്ലിന്റെ സ്‌പെഷല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിച്ചത്.

nivin pauly virul vedio in toranto

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES