ഉലഗിന്റേയും ഉയിരിന്റേയും ആദ്യ ഓണം കെങ്കേമമാക്കി നയന്‍താരയും വിഘ്‌നേഷ് ശിവനും. താരങ്ങള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നതിനു ശേഷമുള്ള ആദ്യത്തെ ഓണമാണിത്.കസവ് മുണ്ടുടുത്ത് സദ്യ കഴിക്കുന്ന ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രങ്ങളും വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'ഉയിരിന്റെയും ഉലകത്തിന്റെയും ആദ്യ ഓണം. ഇവിടെ ആഘോഷങ്ങള്‍ നേരത്തെ തുടങ്ങി. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ഓണാശംസകള്‍' എന്നും ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്
കഴിഞ്ഞവര്‍ഷം ജൂണില്‍ വിവാഹിതരായ ഇരുവരും ഒക്ടോബറിലാണ് തങ്ങള്‍ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വിവരം ആരാധകരോട് പങ്കുവയ്ക്കുന്നത്. വിഘ്‌നേഷ് ശിവനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുവരും വിശേഷാവസരങ്ങളില്‍ മക്കളുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ മുഖം വെളിപ്പെടുത്താറില്ല.
ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. ആറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ് സേതുപതിയാണ് ജവാനില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. പൃഥിരാജ് നായകനായ ഗോള്‍ഡ് ആണ് മലയാളത്തില്‍ നയന്‍താരയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ.