Latest News

ഉയിരിനെ താലോലിക്കുന്ന നയന്‍താരയുടെ ചിത്രം പങ്കുവെച്ച് വിക്കി; ഉലകം എവിടെയെന്ന ചോദ്യവുമായി  ആരാധകര്‍; മുഖം വ്യക്തമാക്കാതെ എത്തിയ പുതിയ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
ഉയിരിനെ താലോലിക്കുന്ന നയന്‍താരയുടെ ചിത്രം പങ്കുവെച്ച് വിക്കി; ഉലകം എവിടെയെന്ന ചോദ്യവുമായി  ആരാധകര്‍; മുഖം വ്യക്തമാക്കാതെ എത്തിയ പുതിയ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറല്‍

ഇരട്ടക്കണ്‍മണികളില്‍ ഒരാള്‍ക്കൊപ്പം സമയം ചിലവിടുന്ന നയന്‍താരയുടെ ചിത്രം പങ്കുവച്ച് വിഘ്നേശ് ശിവന്‍. ഉയിരിനെ കയ്യിലെടുത്ത് താലോലിക്കുന്ന നയന്‍താരയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഇതോടെ ഉലകം എവിടെ എന്ന് ചോദിച്ചു കൊണ്ടുള്ള കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

നയന്‍താരയുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിക്കി പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്. അതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  തന്റെ രണ്ട് ഉയിരുകള്‍ എന്നാണ് വിഗ്നേഷ് ശിവന്‍ പുതിയ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. 

രുദ്രനീല്‍ എന്‍ ശിവന്‍, ഉലക ദൈവിക എന്‍ ശിവ എന്നുമാണ് മക്കളുടെ ഔദ്യോഗിക നാമം. സറോഗസിയിലൂടെയാണ് ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ ജനിച്ചത്. മക്കള്‍ പിറന്നതില്‍ പിന്നെ നയന്‍താര സിനിമാ തിരക്കുകളും കുറിച്ചിരിക്കുകയാണ്. നേരത്തെ കമ്മിറ്റ് ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലാണ് നയന്‍സ് ഏറ്റവും ഒടുവില്‍ വേഷമിട്ടത്. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. അറ്റ്ലി ആണ് 'ജവാന്‍' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തീപാറും പ്രീവ്യൂ വീഡിയോ ഇതിനോടകം വന്‍ ഹിറ്റ് ആയിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

vignesh share photo of nayanthara with kid

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക