Latest News

'എന്‍ മുഖം കൊണ്ട എന്‍ ഉയിര്‍... എന്‍ ഗുണം കൊണ്ട എന്‍ ഉലക്; ഒന്നാം പിറന്നാള്‍ ദിവസം മക്കളുടെ മുഖം കാണിച്ച്, നയന്‍താരയും വിഘ്‌നേശും;  മക്കളുടെ ആദ്യ പിറന്നാള്‍ മലേഷ്യയില്‍ ആഘോഷമാക്കി താരദമ്പതികള്‍

Malayalilife
 'എന്‍ മുഖം കൊണ്ട എന്‍ ഉയിര്‍... എന്‍ ഗുണം കൊണ്ട എന്‍ ഉലക്; ഒന്നാം പിറന്നാള്‍ ദിവസം മക്കളുടെ മുഖം കാണിച്ച്, നയന്‍താരയും വിഘ്‌നേശും;  മക്കളുടെ ആദ്യ പിറന്നാള്‍ മലേഷ്യയില്‍ ആഘോഷമാക്കി താരദമ്പതികള്‍

ക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വെളിപ്പെടുത്തി നയന്‍താരയും വിഘ്‌നേശ് ശിവനും. ഇരുവരുടെയും ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് ഇരുവരുടെയും മുഖം കാണിക്കുന്ന ചിത്രം പങ്ക് വച്ചത്.മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും നിരന്തരം പങ്കുവയ്ക്കാറുണ്ട്. 

അടുത്തിടെ ഇന്‍സ്റ്റഗ്രാമിലേക്കുള്ള നയന്‍താരയുടെ വരവുപോലും രണ്ട് മക്കള്‍ക്കൊപ്പവുമുള്ള മാസ് വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ നയന്‍താരയോ വിഘ്‌നേശ് ശിവനോ പങ്കിട്ടിരുന്നില്ല.

'എന്‍ മുഖം കൊണ്ട എന്‍ ഉയിര്‍... എന്‍ ഗുണം കൊണ്ട എന്‍ ഉലക്...' എന്ന കുറിപ്പോടെ, മക്കള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് വിഘ്‌നേശ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാന്‍ വളരെക്കാലമായി കാത്തിരിക്കുന്നു... എന്റെ പ്രിയപ്പെട്ട ആണ്‍മക്കള്‍. വാക്കുകള്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്‌നേഹിക്കുന്നു

ഈ ജീവിതത്തില്‍ എന്തിനും ഏതിനും അപ്പുറം... നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും. നിങ്ങള്‍ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വര്‍ഷം മുഴുവനും ജീവിതകാലം മുഴുവന്‍ വിലമതിക്കാനുള്ള നിമിഷങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്‌നേഹിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും... ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും'. - വിഘ്‌നേശ് കുറിച്ചു.

ജയിലറിലെ മനോഹരമായ ഗാനത്തിന്റെ അകമ്പടിക്കൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങള്‍ താരദമ്പതികള്‍ പങ്കിട്ടത്. വിഘ്‌നേശ് ശിവന്‍ തന്നെയാണ് അച്ഛന്‍-മക്കള്‍ സ്‌നേഹം വര്‍ണിക്കുന്ന പാട്ടിന്റെ വരികള്‍ സിനിമയ്ക്കായി എഴുതിയതും. ഉയിരിന്റെ യഥാര്‍ഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിന്റേത് ദൈവിക് എന്‍. ശിവ എന്നുമാണ്. താരങ്ങള്‍ ഉള്‍പ്പടെ നിരവധിയാളുകളാണ് ഉയിരിനും ഉലകത്തിനും പിറന്നാള്‍ ആശംസകളുമായി എത്തുന്നത്. താരദമ്പതികള്‍ മക്കളുടെ പിറന്നാളാഘോഷിക്കാനായി മലേഷ്യയ്ക്ക് പറന്നിരിക്കുകയാണ്.

ഷാറുഖ് ഖാന്‍ നായകനായ 'ജവാന്‍' ആണ് നയന്‍താരയുടേയി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ സിനിമ. ജയം രവി നായകനായെത്തുന്ന ഇരൈവന്‍ ആണ് നടിയുടെ പുതിയ റിലീസ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

Nayanthara and Vignesh Shivan celebrate sons Uyir and Ulagam 1st birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക