Latest News

വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിട; ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് നവ്യ നായര്‍; സന്തോഷമായെന്ന് ആരാധകരും

Malayalilife
വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വിട; ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് നവ്യ നായര്‍; സന്തോഷമായെന്ന് ആരാധകരും

ര്‍ത്താവ് സന്തോഷ് മേനോനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് നവ്യ നായര്‍. ഭര്‍ത്താവും അമ്മയും മകനുംഒപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി കാണും എന്നാണ് ആരാധകരുടെ കമന്റ്. 

എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ എന്നും നവ്യ ശക്തമായ സ്ത്രീയാണെന്നും ആരാധകര്‍ കുറിച്ചു. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐ.ആര്‍. എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍നിന്ന് നവ്യ നായര്‍ സമ്മാനങ്ങള്‍ കൈപ്പറ്റി എന്ന വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 

സച്ചിന്‍ സാവന്തുമായി മുംബയില്‍ അയല്‍ക്കാരായിരുന്ന പരിചയം മാത്രമായിരുന്നു എന്നായിരുന്നു നവ്യയുടെ കുടുംബത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് നവ്യയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണവുമുണ്ടാവുകയും ചെയ്തു.നവ്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തെയും വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. എന്നാല്‍ ഭര്‍ത്താവിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നവ്യ വിമര്‍ശനങ്ങളെ എല്ലാം അതിജീവിച്ചെന്നും ആരാധകര്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

 

 

navya nair shared a photo with husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES