സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയെന്ന കഥാപാത്രമായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ താരം നില്‍ക്കുന്ന ചിത്രം സംവിധായകന്‍ കെ.വി. ആനന്ദ് ട്വിറ്റര്‍ വഴി പങ്ക് വച്ചു.
സൂര്യ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം ഇതിനോടകം തന്നെ ചര്‍ച്ചാവിഷയം ആയിരുന്നു.ജില്ലക്ക് ശേഷം മോഹന്‍ ലാലിന്റെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും കാപ്പാന്‍.
ആര്‍മി കമാന്‍ഡോയായാണ് സൂര്യ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. കാപ്പാനില്‍ മലയാളി താരം ആര്യയും മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളാണ്. നിലവില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ലാല്‍. ഇത് കഴിഞ്ഞാല്‍ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ബിഗ് ബ്രദര്‍ എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഭാഗമാകും.