Latest News

ചിറാപുഞ്ചിയിൽ ഉൾപ്പട്ട മേഘാലയത്തിൽ കേരളത്തെക്കാൾ റോഡ് കുറവാണ്; ജയസൂര്യയുടെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായ പ്രകടനമായി കാണുന്നു; തുറന്ന് പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്

Malayalilife
ചിറാപുഞ്ചിയിൽ ഉൾപ്പട്ട മേഘാലയത്തിൽ കേരളത്തെക്കാൾ റോഡ് കുറവാണ്;  ജയസൂര്യയുടെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായ പ്രകടനമായി കാണുന്നു; തുറന്ന് പറഞ്ഞ് മന്ത്രി  മുഹമ്മദ് റിയാസ്

ദോസ്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് ജയസൂര്യ. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത്   കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ  തകർന്ന റോഡുകളെ കുറിച്ച് വിമർശിച്ച നടൻ ജയസൂര്യയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് പ്രവർത്തിക്ക് മഴ തടസ്സം തന്നെയാണെന്ന് മുഹമ്മദ് റിയാസ് തുറന്ന്  പറഞ്ഞു. ജയസൂര്യയുടെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായ പ്രകടനമായി കാണുന്നു. സംസ്ഥാനത്തെ റോഡ് പ്രവർത്തിയെ നല്ല നിലയിൽ പിന്തുണച്ചാണ് ജയസൂര്യ സംസാരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ മറ്റ് തരത്തിൽ സർക്കാർ കാണുന്നില്ലെന്നും റിയാസ് തുറന്നടിക്കുകയും ചെയ്തു. 

പൊതുജനങ്ങൾക്ക് നേരിട്ട് റോഡുകളെ കുറിച്ചുള്ള പരാതി ‍ വിളിച്ചറിയക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു ക്ഷണിച്ച് വരുത്തിയ മുഖ്യാതിഥിയുടെ രൂക്ഷവിമ‍ർശനം. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മോശം റോഡുകളിൽ വീണ് ആരെങ്കിലും മരിച്ചാൽ ആര് സമാധാനം പറയുമെന്നായിരുന്നു  ജയസൂര്യയുടെ ചോദ്യം. മഴയാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്ന വാദം ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും അങ്ങിനെ എങ്കിൽ ചിറാപുഞ്ചിയിൽ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു. കേരളത്തെക്കാൾ റോഡ് ചിറാപുഞ്ചിയിൽ ഉൾപ്പട്ട മേഘാലയത്തിൽ  കുറവാണെന്നും ജസസൂര്യയുടേത് സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ജയസൂര്യയുടെ വിമർശനം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഇതിനു പിന്നാലെ ഉടൻ തന്നെ  കണ്ണൂരിലെത്തിയ മന്ത്രി മറുപടി നൽകി. ഡിഎൽപി ബോർഡുകൾ പൊതുമരാമത്ത് വകുപ്പിന്റെ 2514 റോഡ് പ്രോജക്ടുകളിലാണ്  സ്ഥപിക്കുക. കോൺട്രാക്ടറുടെ പേര്, ഫോൺനമ്പ‍ർ, അസി. എഞ്ചിനീയറുടെ ഫോൺ നമ്പർ, ടോൾ ഫ്രീ നമ്പർ, പരിപാലന ചുമതലയുള്ള കാലയളവ്. ഡിഫക്റ്റീവ് ലയബിളിറ്റി പീരിയഡ് അഥവ ഡിഎൽപി ബോ‍ർ‍ഡിൽ ഇത്രയൊക്കെയാണ്  പ്രദർശിപ്പിക്കുക.  താരത്തെ ഇറക്കി പുതിയ പദ്ധതിക്ക് റോഡ് തകർന്നതിൽ വിമർശനം നേരിടുമ്പോൾ തുടക്കമിട്ട പൊതുമരാമത്ത് വകുപ്പിന് നടൻറെ വിമർശനം വലിയ തിരിച്ചടിയായി.

Read more topics: # minister muhammad riyas,# jayasurya ,# road
minister muhammad riyas words against jayasurya words

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES