72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍ ഫിലിം വിഭാഗ പുരസ്‌കാരങ്ങള്‍ ജൂറി അദ്ധ്യക്ഷന്‍ ജയരാജാണ് പ്രഖ്യാപിച്ചത്. 11-അംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. രാജ്യത്തെ 34 ഭാഷകളില്‍ നിന്നായി 400 ഓളം സിനിമകളാണ് ഇത്തവണ വിവിധ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ക്കായി മത്സരിച്ചിരുന്നത്. കടുത്ത മത്സരത്തിനൊടുവില്‍, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ചന്ദു ചാമ്പ്യനിലെ പ്രകടനത്തിന് കാര്‍ത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയുമായി പങ്കിട്ടു.
മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരമാണിത്. ഇതിന് മുന്‍പ് 'മതിലുകള്‍', 'ഒരു വടക്കന്‍ വീരഗാഥ' (1989), 'പൊന്തന്‍മാട', 'വിധേയന്‍' (1993), 'ഡോ. ബാബാസാഹേബ് അംബേദ്കര്‍' (1998) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു അദ്ദേഹം മികച്ച നടനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടിയത്. ഭ്രമയുഗത്തിലെ നിഗൂഢത നിറഞ്ഞ 'കൊടുമണ്‍ പോറ്റി', 'ചാത്തന്‍' എന്നീ വേഷങ്ങളെ വെള്ളിത്തിരയില്‍ അങ്ങേയറ്റം തന്മയത്വത്തോടെ അവതരിപ്പിച്ചതിനാണ് ഈ അംഗീകാരം. ചിത്രത്തിലെ ഇതേ പ്രകടനത്തിന് മമ്മൂട്ടിക്ക് നേരത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.
ഫാസില്‍ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാള ചിത്രം. അങ്ങു വാന ക്കോണില് എന്ന എ ആര്‍ എമ്മിലെ ഗാനത്തിന് വൈക്കം വിജയലക്ഷ്മിയാണ് മികച്ച ഗായിക. മികച്ച സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി ( സിനിമ - അമരന്‍) മികച്ച സിനിമ കൂടുതല്‍ കണ്ടെത്തുക Education ഓഹരി വിപണി റിപ്പോര്‍ട്ടുകള്‍ Educational Resources ആര്‍ട്ടിക്കിള്‍ 370 ( ഹിന്ദി ) മികച്ച തിരക്കഥ പുഷ്പ -2 മികച്ച ഛായാഗ്രഹണം :മമ്മൂട്ടി ചിത്രമായ 'ഭ്രമയുഗം' എന്ന സിനിമയിലൂടെ ഷെഹ്നാദ് ജലാല്‍ അര്‍ഹനായി. മികച്ച തിരക്കഥ : ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയ വെങ്കി അറ്റ്‌ലൂരിക്ക് ലഭിച്ചു. മികച്ച എഡിറ്റര്‍ : ശിവകാര്‍ത്തികേയന്‍ നായകനായ തമിഴ് ചിത്രം 'അമരന്‍' എന്ന സിനിമയിലൂടെ ആര്‍. കലൈവാണന്‍ സ്വന്തമാക്കി. മികച്ച സംഗീത സംവിധാനം (Best Music Direction - Songs): 'ആര്‍ട്ടിക്കിള്‍ 370' എന്ന ചിത്രത്തിന് സംഗീതം നല്‍കിയ ശാശ്വത് സച്ച്ദേവ് ഈ പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച പശ്ചാത്തല സംഗീതം (Best Background Score): തമിഴ് താരം ജി.വി. പ്രകാശ് കുമാര്‍ ഈ പുരസ്‌കാരം നേടി -അമരന്‍മികച്ച വസ്ത്രാലങ്കാരം പുഷ്പ-2 ദീപ ലീ നൂര്‍ മികച്ച സംഘട്ടന സംവിധായകന്‍ അനല്‍ അരസ് ( മഹാരാജ ) മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത റായന്‍ ആണ്.
കൂടാതെ ക്യാപ്റ്റന്‍ മില്ലറിലെ അഭിനയ മികവിന് ധനുഷിന് മികച്ച നടനുള്ള പ്രത്യേക പരാമര്‍ശവും ലഭിച്ചു. മികച്ച തെലുഗു ചിത്രം കാര്‍ണിവല്‍ കമ്മിറ്റി മികച്ച മണിപ്പൂരി സിനിമ സുനിത മികച്ച വിവരണം സൗന്ദര്യ ജയചന്ദ്രന്‍ മികച്ച പുസ്തകം കൊഞ്ചനൊരു ഗ്രന്ഥകര്‍ത്താവ് - പ്രദീപ് കുമാര്‍ ഷെട്ടി ( കന്നഡ ) ഫീച്ചര്‍ ഫിലിം വിഭാഗം പ്രത്യേക പരാമര്‍ശം സൗണ്ട് ഡിസൈന്‍ സുരേന്‍. ജി (മെയ്യഴകന്‍) നടന്‍ - ധനുഷ് (ക്യാപ്റ്റന്‍ മില്ലര്‍) തെലുങ്ക് ചിത്രം -കമ്മിറ്റി കുറോളു തമിഴ് ചിത്രം -രായന്‍ മലയാളചിത്രം -ഫെമിനിച്ചി ഫാത്തിമ കന്നഡചിത്രം -മിഥ്യ (K-12) ഹിന്ദി ചിത്രം -ശ്രീകാന്ത് ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോന്‍ നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗം പ്രത്യേ ജൂറി പുരസ്‌കാരം - ചോല ഡോറ ഔര്‍ സൂരി (ഹിന്ദി), പ്രത്യേക ജൂറി പരാമര്‍ശം (നോണ്‍ ഫീച്ചര്‍ വിഭാഗം): 'ഭദ്രകാളി നാടകം' എന്ന ചിത്രത്തിന് ലഭിച്ചു. ഇതിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ആനന്ദജ്യോതി ആണ്. സൗണ്ട് ഡിസൈന്‍ - ഹരിഹരസുതന്‍ - ബ്ലൂ (തമിഴ്) സംവിധാനം - ആനന്ദ് എല്‍. റായി (ഏക്താ കാ പ്രതീക്) മികച്ച സിനിമാ നിരൂപകന്‍ (Best Film Critic): ഈ പുരസ്‌കാരത്തിന് സഞ്ജീവ് ശ്രീവാസ്തവ അര്‍ഹനായി.