Latest News

മക്കളില്ലാതെ ജയസൂര്യയും സരിതയും കറക്കത്തില്‍; താരജാഡകളില്ലാതെ തെരുവിലൂടെ നടക്കുന്ന നടനെ കണ്ട് ഞെട്ടി നാട്ടുകാര്‍; ജയസൂര്യയും സരിതയും പാലക്കാടന്‍ ഗ്രാമങ്ങളിലൂടെ

Malayalilife
 മക്കളില്ലാതെ ജയസൂര്യയും സരിതയും കറക്കത്തില്‍; താരജാഡകളില്ലാതെ തെരുവിലൂടെ നടക്കുന്ന നടനെ കണ്ട് ഞെട്ടി നാട്ടുകാര്‍; ജയസൂര്യയും സരിതയും പാലക്കാടന്‍ ഗ്രാമങ്ങളിലൂടെ

സിനിമയിലും ജീവിതത്തിലും മികച്ച വിജയങ്ങള്‍ കരസ്ഥമാക്കി മുന്നേറുകയാണ് ജയസൂര്യ. താരത്തിന്റെ ഭാര്യ സരിത ഫാഷന്‍ ഡിസൈനിങ്ങിലും സജീവമാണ്. സരിത ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചുളള ചിത്രങ്ങള്‍ താരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ പങ്കുവയ്ക്കാറുണ്ട്. അച്ഛന് പിറകേ ജയസൂര്യയുടെ മകന്‍ അദ്വൈത് ഷോര്‍ട്ട് ഫിലിമിലൂടെ സിനിമാരംഗത്തേക്ക് ചുവട് വച്ചിരുന്നു. മലയാളസിനിമയില്‍ ആരാധകര്‍  വളെയേറെ ഇഷ്ടപ്പെടുന്ന ഒരു കുടുംബവും ഇഷ്ടപ്പെടുന്ന നടനുമാണ് ജയസൂര്യ. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിന്റെയും മറ്റും മനോഹരമായ ചിത്രങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ ഭാര്യ സരിതയ്ക്കൊപ്പം പാലക്കാടേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്നുളള ചിത്രം താരം പങ്കുവച്ചിരുന്നു. പാലക്കാട്  കല്‍പ്പാത്തിതെരുവുകളിലും കല്‍പ്പാത്തിപ്പുഴയുടെത്തീരത്തിരിക്കുന്നതുമായ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. താര ജാഡകളൊക്കെ മാറ്റി വച്ച് സാധാരണക്കാരനെപ്പോലെയാണ് താരം ചിത്രങ്ങളിലുളളത്. സിംപിള്‍ ലുക്കില്‍ മുല്ലപ്പൂവൊക്കെ ചൂടിയാണ് സരിതയുളളത്. സുഹൃത്തുക്കളായ രതീഷ് വേഗ, ശരത്് കൃഷ്ണകുമാര്‍ എന്നിവരും ജയസൂര്യയ്ക്കും സരിതയ്ക്കും ഒപ്പം യാത്രയ്ക്കായി ഉണ്ടായിരുന്നു.  കല്‍പ്പാത്തിയിലെ ജയസൂര്യയുടെ നിരവധി ചിത്രങ്ങളും വീഡിയോയുമൊക്ക ഇരുവരും പങ്കുവച്ചിട്ടുണ്ട്. കല്‍പ്പാത്തിയിലെത്തി അവിടുത്തെ ജനങ്ങളോട്  വളരെ സ്നേഹത്തോടും സൗഹൃദത്തോടെയുമൊക്കെയാണ്  ജയസൂര്യ പെരുമാറുന്നത്. പാലക്കാട് കല്‍പ്പാത്തി യാത്രയിലെ ജയസൂര്യയുടെ വീഡിയോകള്‍ കാണാം.

Read more topics: # jayasurya,# and wife saritha,# in palakkad
jayasurya and wife saritha in palakkad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES