Latest News

നന്‍പകല്‍ നേരത്ത് മയങ്ങി' മമ്മൂക്ക: പഴനിയിലെ ഷൂട്ടിംഗ് ഇടവേളയില്‍ തറയില്‍ കിടന്ന് മയങ്ങി മമ്മൂട്ടി; സന്തതസഹചാരി ജോര്‍ജ് പങ്ക് വച്ച ചിത്രം വൈറലാകുമ്പോള്‍

Malayalilife
നന്‍പകല്‍ നേരത്ത് മയങ്ങി' മമ്മൂക്ക: പഴനിയിലെ ഷൂട്ടിംഗ് ഇടവേളയില്‍ തറയില്‍ കിടന്ന് മയങ്ങി മമ്മൂട്ടി; സന്തതസഹചാരി ജോര്‍ജ് പങ്ക് വച്ച ചിത്രം വൈറലാകുമ്പോള്‍

മ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ മറ്റൊരു നാഴികക്കല്ല് ആകുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. ചിത്രം മികച്ച അഭിപ്രായം നേടി തിയറ്റേറില്‍ മുന്നേറുമ്പോള്‍ സിനിമയുടെ സെറ്റില്‍ ക്ഷീണിച്ച് തളര്‍ന്നുറങ്ങുന്ന മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ലാകുന്നത്. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജ് ആണ് നന്‍പകല്‍ നേരത്തുള്ള മയക്കത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

ചിത്രത്തില്‍, സുന്ദറായി മാറുന്ന മമ്മൂട്ടിയുടെ ജെയിംസ് ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന ഒരു രംഗം സിനിമയുടെ തുടക്കത്തിലുണ്ട്. ഈ സീന്‍ എടുത്തു കഴിഞ്ഞ് വിശ്രമിക്കാന്‍ വേണ്ടി കിടന്നതാണ് മമ്മൂട്ടി. പഴനിയിലെ മടിയന്‍ കാറ്റടിച്ചപ്പോള്‍ അദ്ദേഹം അല്‍പ്പ നേരം മയങ്ങി. ഇതാണ് ചിത്രങ്ങളില്‍ കാണുക.


ഐഎഫ്എഫ്കെയില്‍ നടത്തിയ പ്രീമിയര്‍ ഷോയില്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഐഎഫ്എഫ്കെയില്‍ ചിത്രത്തിന് ടിക്കറ്റ് കിട്ടാതെ പ്രേക്ഷകര്‍ വലഞ്ഞിരുന്നു. തുടര്‍ന്ന് ജനുവരി പത്തൊന്‍പതിന് ചിത്രം പ്രേക്ഷകരിലേക്കെത്തി. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് തീര്‍ത്തും വേറിട്ട ഒരു ചലച്ചിത്ര അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്

മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം തീയറ്ററിലെത്തിച്ചിരിക്കുന്നത്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്. രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ദീപു എസ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. പിആര്‍ഒ പ്രതീഷ് ശേഖര്‍.

 

mammootty nanpakal nerathu mayakkam location photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES