തെലുങ്കിലും തമിഴിലും മലയാളത്തിലും നിരവധി ആരാധകരുള്ള താരമായ കാജല്‍ അഗര്‍വാള്‍ മാതൃദിനത്തില്‍ പങ്ക് വച്ച കുറിപ്പും മകന്റെ ചിത്രവും ശ്രദ്ധ നേടുന്നു.നീ എന്റെ ആദ്യത്തെ കുഞ്ഞാണ്. എന്റെ ആദ്യത്തെ മകന്‍. എന്റെ ആദ്യത്തെ എല്ലാം, ശരിക്കും. വരുംവര്‍ഷങ്ങളില്‍ നിന്നെ പഠിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും. നീയാണ് എന്റെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെന്ന് ഒരിക്കലും നീ മറക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
'നീയെനിക്ക് എത്ര അമൂല്യമാണെന്ന് നിനക്കറിയാമോ എന്നും എക്കാലവും അതങ്ങനെ തന്നെയായിരിക്കും. നിന്നെ എന്റെ കൈകളിലേക്ക് ഏറ്റുവാങ്ങിയ നിമിഷം, നിന്റെ കുഞ്ഞുകൈ പിടിച്ച നിമിഷം, നിന്റെ ശ്വാസം അറിഞ്ഞ നിമിഷം, നിന്റെ മനോഹരമായ കണ്ണുകള്‍ കണ്ട നിമിഷം ഞാന്‍ എന്നെന്നേക്കുമായി പ്രണയത്തിലാണെന്ന് മനസിലായി' കാജല്‍ കുറിക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 19-നാണ് നടി കാജല്‍ അഗര്‍വാളിനും ഗൗതം കിച്ച്ലുവിനും ആദ്യത്തെ കണ്‍മണി പിറന്നത്. നീല്‍ കിച്ച്ലു എന്നാണ് ഇരുവരും മകന് നല്‍കിയിരിക്കുന്ന പേര്.
ഗര്‍ഭ കാലത്ത് സമൂഹമാദ്ധ്യമങ്ങളില്‍ പലപ്പോഴും ബോഡി ഷെയിമിംഗിന് കാജല്‍ ഇരയായിട്ടുണ്ട്. എന്നാല്‍ ഗര്‍ഭ കാലത്ത് ഏതു സ്ത്രീയിലും ഉണ്ടാവുന്ന മാറ്റങ്ങളാണ് തനിക്കും സംഭവിച്ചതെന്ന് ഉറക്കെ പ്രഖ്യാപിച്ച് പരിഹസിച്ചവരുടെ വായടിപ്പിച്ചിട്ടുണ്ട് കാജല്‍.ഏപ്രില്‍ 19 നാണ് കാജല്‍ അഗര്‍വാളിനും ഗൗതം കിച്ച്ലുവിനും ആദ്യ കണ്‍മണി പിറന്നത്.2020ലെ ലോക്ക്ഡൗണ്‍ കാലത്ത് ഗൗതമിനെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമുള്ള ഒരു ചടങ്ങില്‍ ആണ് കാജല്‍ വിവാഹം കഴിച്ചത്.