പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് കാജല്‍ അഗര്‍വാള്‍. മോഡലിംഗ് രംഗത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഹിന്ദി ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ താരത്തിന് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആരാധകനില്‍ നിന്നുമുണ്ടായ മോശം പെരുമാറ്റത്തിന്റേതാണ് വീഡിയോ.
ഹൈദരാബാദില്‍ നടന്ന ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. സെല്‍ഫി എടുക്കാനെത്തിയ ആരാധകന്‍ കാജലിന്റെ ശരീരത്തില്‍ കൈ വെയ്ക്കുകയായിരുന്നു.തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു കൊണ്ടുളള ആരാധകന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥനായ കാജല്‍ ഉടനെ തന്നെ ഇയാളെ തട്ടി മാറ്റുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവാവിന്റെ പ്രവര്‍ത്തിയെ രൂക്ഷമായാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. ശരീരത്തില്‍ സ്പര്‍ശിച്ചല്ല നടിമാമരോടുളള ഇഷ്ടം പ്രകടിപ്പിക്കേണ്ടതെന്നും ഈ അവസരത്തില്‍ മാന്യമായി പ്രതികരിച്ച കാജളിനെ തീര്‍ച്ചയായും അഭിനന്ദിക്കണമെന്നും ഇവര്‍ പറയുന്നു.
2022 ല്‍ മകന്‍ നീലിന്റെ ജനനത്തോടെ കാജല്‍ സിനിമയ്ക്കും പൊതുപരിപാടികള്‍ക്കും ചെറിയൊരു ഇടവേള നല്‍കിയിരുന്നു. ഭഗവന്ത് കേസരി ആണ് കാജലിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം.സത്യഭാമ ആണ് കാജലിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. പോലീസ് ഉദ്യോഗസ്ഥയായാണ് സിനിമയില്‍ കാജല്‍ എത്തുന്നത്.